സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ആദിത്യ എല്‍.വണ്‍ ഭൂമിയെ വലംവയ്ക്കുന്നത് ഇനി മൂന്ന് ദിവസം മാത്രം... സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങും

സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ആദിത്യ എല്‍.വണ്‍ ഭൂമിയെ വലംവയ്ക്കുന്നത് ഇനി മൂന്ന് ദിവസം മാത്രം. ഇന്നലെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തിയതോടെ ഭൂമിയില്‍ നിന്ന് 1.21ലക്ഷം കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ചൊവ്വാഴ്ച 15ലക്ഷം കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്റ് ഒന്നിലേക്ക് കുതിക്കും.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ബാംഗ്‌ളൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് കമാന്‍ഡുകള്‍ നല്‍കി ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്.. അതോടെ ഭൂമിയില്‍ നിന്ന് 256കിലോമീറ്റര്‍ അടുത്തും 1,21,973കിലോമീറ്റര്‍ അകലെയും വരുന്ന ദീര്‍ഘവൃത്ത ഭ്രമണപഥത്തിലെത്തി.
സൗരയൂഥത്തിന്റെ ഊര്‍ജജ കേന്ദ്രത്തെ തടസമില്ലാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടത്തേക്കാണ് ആദിത്യയുടെ പ്രയാണം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലെഗ്രാഞ്ച് പോയന്റ് എന്ന സാങ്കല്‍പിക ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റാണ് ലക്ഷ്യം. അതിന് മുമ്പ് 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരുമ്പോഴാണ് തുടര്‍ യാത്രയ്ക്ക് വേണ്ട ചലന വേഗത നേടുന്നത്.
സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങും. ട്രാന്‍സ് ലാഗ്രേറിയന്‍ പോയിന്റ് ഇന്‍സെര്‍ഷന്‍ എന്ന സുപ്രധാന ഘട്ടം അന്നാണ്.
സെപ്തംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകത്തിന്റെ ഭ്രമണപഥം നാലാം തവണയാണ് ഉയര്‍ത്തുന്നത്.സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം, സൂര്യന്റെ കൊറോണ, കാന്തികമണ്ഡലം, സൂര്യസ്ഫോടനങ്ങള്‍ തുടങ്ങിയവയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha























