നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 'ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി.
ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്'. അവസാനം നിപ പോസിറ്റീവായ ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്. ഇന്ന് പുതിയ കേസുകളില്ല. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനിലുള്ളത്.
ഐഎംസിഎച്ചില്‍ രണ്ട് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായിട്ടാണ് നിപ പോസിറ്റീവായ ആളുകള്‍ക്ക് ചികിത്സ നല്‍കുന്നത്. ഈ ആശുപത്രിയിലെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ ആരംഭിച്ചു. രോഗികളുടെ നില തൃപ്തികരമാണ്. പരിശോധനയ്ക്കും മറ്റുമായി കൂടുതല്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha























