ഇടുക്കി അണക്കെട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി... അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഇടുക്കി അണക്കെട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി... അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
താഴുകളിട്ട് പൂട്ടിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ്പി വി.യു. കുര്യാക്കോസും അറിയിച്ചു. ജൂലൈ 22ന് അണക്കെട്ടിന്റെ അതീവ സുരക്ഷാമേഖലയില്‍ കടന്ന് ഒറ്റപ്പാലം സ്വദേശി 11 ഇടത്ത് താഴുകളിട്ട് പൂട്ടിയിരുന്നു.
അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന ഉരുക്കുവടത്തില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. സാധാരണ, സന്ദര്‍ശകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാല്‍ ഒറ്റപ്പാലം സ്വദേശിയെ പരിശോധനകള്‍ ഇല്ലാതെയാണ് കടത്തി വിട്ടതെന്ന് അഡീഷണല്‍ എസ്പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം.
https://www.facebook.com/Malayalivartha























