Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പിണറായിയെ വെട്ടിലാക്കി ഗണേഷ്...! മന്ത്രിയാക്കാൻ നീക്കം നടക്കുന്നതിന് പിന്നിൽ ബ്ലാക്ക് മെയിലിംഗ്? വാക്ക് പാലിച്ചില്ലെങ്കിൽ സംഭവിക്കുന്നത്

16 SEPTEMBER 2023 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ നീക്കം നടക്കുന്നതിന് പിന്നിൽ ബ്ലാക്ക് മെയിലിംഗ്? തന്നെ മന്ത്രിയാക്കിയില്ലെങ്കിൽ സോളാർ കേസിൽ സിപിഎം നടത്തിയ കരുനീക്കങ്ങൾ സി.ബി.ഐയെ  അറിയിക്കുമെന്ന ഭീഷണിക്കാണ് സിപിഎം വഴങ്ങിയത്. എന്നാൽ ഇടതു മുന്നണി യോഗത്തിൽ എതിർപ്പുണ്ടായാൽ ഗണേശൻ്റെ മന്ത്രി സ്ഥാനം തുലാസിലാവും. സോളാർ പീഡനത്തിൽ ഗണേശൻ, പേര് എഴുതി ചേർത്ത ജോസ് കെ മാണി കൂടി തീരുമാനിച്ചാൽ മാത്രമേ ഗണേശന് മന്ത്രിയാകാൻ കഴിയൂ.

പക്ഷേ ജോസ് പരസ്യമായി എതിർക്കാനുള്ള സാധ്യത കുറവാണ്. ഗണേശനെ മന്ത്രിയാക്കിയില്ലെങ്കിൽ ഇടതു മുന്നണിയുടെ ഭരണം പൊളിയുമെന്ന ഭീഷണിക്ക് മുന്നിലാണ് പിണറായി വഴങ്ങിയത്. ഗണേശൻ ലോകത്തിന് മുഴുവൻ വെറുക്കപ്പെട്ടവനാണെന്ന് കോൺഗ്രസും ഇടതുമുന്നണിയിലെ നിരവധി നേതാക്കളും വിശ്വസിക്കുന്ന കാലയളവിലാണ് അദ്ദേഹത്തെ മന്ത്രിയാക്കാൻ സിപിഎമ്മിൽ പിണറായി സമ്മർദ്ദം ചെലുത്തിയത്. പാർട്ടി സെക്രട്ടറി ഗോവിന്ദനും നിരവധി സിപി എം നേതാക്കൾക്കും ഇതിനോട് വിയോജിപ്പുണ്ട്.

എന്നാൽ ഇത് ചെയ്തേ തീരൂ എന്നാണ് പിണറായിയുടെ നിലപാട്. പിണറായിയെ ഗണേശൻ ബ്ലാക്ക് മെയിൽ ചെയ്തു എന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം തുടങ്ങിയത് വളരെ പെട്ടെന്നാണ്. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും.

പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. സ്പീക്കർ എ.എൻ.ഷംസീർ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറാകും. ആരോഗ്യവകുപ്പ് ഷംസീറിന് നൽകിയേക്കും. അതേസമയം, വി. ശിവൻകുട്ടിയുടെ കൈയിൽനിന്നു വിദ്യാഭ്യാസം മാറ്റി പകരം എം.ബി.രാജേഷ് കൈവശം വച്ചിരിക്കുന്നവയിൽനിന്ന് എക്സൈസും തൊഴിലും നൽകിയേക്കുമെന്ന സൂചനയുമുണ്ട്. വീണാ ജോർജിന് വിദ്യാഭ്യാസം നൽകും എന്നുള്ള തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

20 നാണ് എൽഡിഎഫ് യോഗം. ഇതിനു പിന്നാലെ സിപിഎം പാർട്ടി യോഗങ്ങൾക്കും ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഏതായാലും ഗണേശൻ മന്ത്രിസഭയിൽ എത്തുമെന്നു തന്നെയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അത്രയും കോൺഫിഡൻസ് ഗണേശനുണ്ട്. അതിനിടെ ഗണേശന് എതിരായ ചരടുവലികൾ അണിയറയിൽ സജീവമാണ്. ചില സി പി എം നേതാക്കൾ തന്നെ ഗണേശനെ നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഗണേശനെ മന്ത്രിയാക്കുമ്പോൾ അത് പ്രതിപക്ഷവുമായി ഒരു തുറന്ന യുദ്ധത്തിന് തന്നെ കാരണമാകും.ഗണേശനെ പ്രതിപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഗണേശനെ കൂട്ടത്തോടെ ശിഷ്ടകാലം ബോയ്ക്കോട്ട് ചെയ്യാനും സാധ്യത ഏറെയാണ്. ഗണേശന് എതിരെ കോൺഗ്രസ് നീങ്ങിയാൽ അത്  ഇടത് മുന്നണിക്ക്  പ്രതിസന്ധിയാകും എന്ന് പ്രതിപക്ഷ നേതാക്കൾക്കറിയാം.എന്നാൽ ഗണേശനെ മന്ത്രിയാക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആഗ്രഹം. അങ്ങനെ സംഭവിച്ചാൽ ഗണേശൻ സ്വയം അപഹാസ്യനാവുകയും സി പി എം നാണം കെടുകയും ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു.

ഫെനി ബാലകൃഷ്ണൻ്റെ  'പത്രസമ്മേളനമാണ് ഗണേശനെ കുടുക്കിയത്. സോളാർ കേസുമായി ബന്ധപ്പെട്ട് അതിജീവിത കത്തെഴുതിയിട്ടില്ലെന്നാണ് അഡ്വ. ഫെനി ബാലകൃഷ്ണൻ പറഞ്ഞത്.. ഗണേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏൽപ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോൾ ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഗണേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയത്. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്തത്. ഗണേഷ് കുമാറിന് മന്ത്രിയാവാൻ കഴിഞ്ഞില്ല, അതിനാൽ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഗണേശൻ്റെ ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് സഹായവുമായി ഇടതു മുന്നണി എത്തിയത്. ഗണേശനെ സഹായിക്കാൻ വനം വകുപ്പ് വരെ വിട്ടു നൽകാൻ സി പി എം തയാറാകുമെന്നാണ് വാർത്തകൾ വരുന്നത്. എ.കെ.ശശീന്ദ്രനിൽ നിന്നും വകുപ്പ് കരസ്ഥമാക്കി ഗണേശന് നൽകാനാണ് നീക്കം.

ശശീന്ദ്രൻ്റെ പാർട്ടി പ്രതിസന്ധികൾക്ക് നടുവിലാണ്. തോമസ് കെ.തോമസ് മന്ത്രി സ്ഥാനത്തിന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞു.ഈ സാഹചര്യത്തിൽ ശശീന്ദ്രന് മന്ത്രി സ്ഥാനം ഉറപ്പിക്കണമെങ്കിൽ സി പി എം കനിയണം. അതിനാൽ ശശീന്ദ്രൻ ഒരിക്കലും എതിർക്കില്ല. ഇടതു മുന്നണി തീരുമാനം താൻ അംഗീകരിക്കുമെന്ന് ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. എൻ.എസ്.എസിൻ്റെ തലയിൽ ഗണേശൻ്റെ മന്ത്രി സ്ഥാനം കെട്ടി വയ്ക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്.നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഗണേശൻ.

എന്നാൽ പല എൻ എസ് എസ് നേതാക്കൾക്കും ഗണേശ നോട് അനിഷ്ടമുണ്ട്. മന്ത്രി ബാലഗോപാലിൻ്റെ ജ്യേഷ്ഠനെ പുറത്താക്കിയിട്ടാണ് ഗണേശനെ ഡയറക്ടർ ബോർഡിൽ എടുത്തത്. ഇതിൽ  ബാലഗോപാലിന് അമർഷമുണ്ട്. സംഗതി ബ്ലാക്ക് മെയിലിംഗാണെന്ന് പുറത്തു വരാതിരിക്കാൻ വേണ്ടിയാണ് സി പി എം എൻ എസ് എസിനെ ഇതിൽ കക്ഷി ചേർക്കുന്നത്.ജി.സുകുമാരൻ നായർ ഗണേശനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. സുകുമാരൻ നായരുടെ താൽപ്പര്യം എന്തു തന്നെയായാലും ഇടതുമുന്നണിക്ക് ഒന്നുമില്ല.

ഇപ്പോൾ ഗണേശൻ്റെ ഭീഷണി മാത്രമാണ് വിഷയം. അടുത്ത കാലത്ത് പോലും ഗണേഷിനെതിരെ  മുഖ്യമന്ത്രി  രോഷാകുലനായിരുന്നു.  ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗണേഷ് കുമാർ  എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.  എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം. എന്നാൽ ഇത്തരം ക്ഷോഭങ്ങളെല്ലാം  ഇന്ന് ആറി തണുത്തു. ഇതിനിടയിൽ മന്ത്രി സജി ചെറിയാനും അബദ്ധത്തിൽ പെട്ടു .

ഏതായാലും മിത്ത് വിവാദം  ഗുണം ചെയ്തത് ഗണേഷ് കുമാറിനാണ്.അദ്ദേഹവും  ഇടതുമുന്നണിയും തമ്മിലുള്ള ബന്ധമാണ് ഊഷ്മളമായത്. ഭാവിയിലും എൻ എസ് എസും തമ്മിലുള്ള ബന്ധം ദൃഢതരമാക്കാൻ പിണറായിക്ക് കഴിഞ്ഞു. എൻ എസ് എസ് എക്കാലവും
 പിണറായിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണിക്ക് സീറ്റുകൾ നഷ്ടമാകാൻ കാരണം എൻഎസ്എസിൻ്റെ നിലപാടായിരുന്നു. രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു.

കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്. ഗണേഷിന്റെ മൂത്ത  സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന.

ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ്എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി.അതേസമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.

 ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും മന്ത്രിയാകാനാണ്  ഗണേഷിൻ്റെ തീരുമാനം. ഇതിനു വേണ്ടിയാണ് അദ്ദേഹം ബ്ലാക്ക് മെയിലിംഗ് നടത്തിയതെന്ന് പൊതുവേ കേൾക്കുന്നു.ഇടതു മുന്നണി മന്ത്രിസഭ അധികാരത്തിൽ വരാൻ ദല്ലാൾ നന്ദകുമാറിനെ വരെ പിണറായി ഉപയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിൻ്റെ അധികാരമേൽക്കൽ യാദൃഛികമായി സംഭവിച്ച കാര്യമാണ്.

ഗണേശനാണ് ഇതിന് കാരണമായത്. സോളാർ കേസും ബാർ കേസുമാണ് ഉമ്മൻ ചാണ്ടിയെ നിലത്തിറക്കിയത്. ഇക്കാര്യം ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. പക്ഷേ ഉമ്മൻ ചാണ്ടി നിസഹായനായിരുന്നു. സോളാർ കേസ് ഇല്ലായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഇമേജ് കൊടുമുടിയോളം നിൽക്കുമായിരുന്നു. അതിനെ പിണറായി തകർത്ത് ഇല്ലാതാക്കി. ഇനി  ഗണേശനോട് മുഖ്യമന്ത്രി വാക്ക് പാലിക്കാതിരുന്നെങ്കിലോ? തീർച്ചയായും സോളാർ ഗൂഢാലോചന ഗണേശൻ സിബിഐയെ അറിയിക്കുമായിരുന്നു. എങ്കിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുമായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (20 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (20 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (21 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (33 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (33 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (40 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends