സരിതയുടെ ആത്മകഥ.. വില്‍പന തകര്‍ക്കും, ജയില്‍വാസ കാലത്തെ ഒട്ടേറെ അനുഭവങ്ങളും പുസ്തകത്തില്‍ ഇടം പിടിച്ചേക്കാം, പ്രതി നായിക എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ പേജ് പുറത്തുവന്നതോടെ മലയാളിയുടെ വായനാക്കമ്പം കൂടി

പിണറായി വിജയന്‍ ആത്മകഥ എഴുതിയിട്ട് കാര്യമില്ല. എന്നാല്‍ സോളാര്‍ സരിത ആത്മകഥ എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാകും. പുസ്തകത്തിന് കഴമ്പുണ്ടോ കാര്യമുണ്ടോ എന്നതൊന്നും പ്രശ്‌നമല്ല. സരിത ആര്‍ക്കെതിരെയാണ് അടുത്ത അമ്പെയ്യുന്നതെന്നു മാത്രം നോക്കിയാല്‍ മതി. ലിസ്റ്റില്‍ പുതിയ ഏതെങ്കിലും അവതാരത്തിന്റെ പേരുണ്ടോ എന്നു നോക്കിയാല്‍ മതി. പുസ്തകത്തില്‍ എന്റെ പേരുണ്ടോ എന്ന ആകാംഷയില്‍ ഞെട്ടിനില്‍ക്കുന്നവര്‍ ചിലരൊക്കെ കാണും. കേരളത്തെ കോരിത്തരിപ്പിച്ച സ്വപ്‌നാ സുരേഷ് എഴുതിയ ആത്മകഥ ചതിയുടെ പദ്മവ്യൂഹം വില്‍പനയില്‍ തകര്‍ത്തു. ഒന്നിലേറെ എഡിഷന്‍ വേണ്ടിവന്നു. അതേ സമയം ആത്മകഥയെഴുതി അത്മാഭിമാനം നഷ്ടപ്പെട്ട മഹാനാണ് ശിവശങ്കര്‍.
അശ്വത്ഥാമാവ് ചെറിയ ആനയല്ലെന്ന തിരക്കഥ സ്വപ്‌ന കൂനയാക്കി മാറ്റി. സ്വപ്‌നാ സുരേഷ് തന്നെ ചതിച്ചെന്നും കെണിയിലാക്കിയെന്നുമൊക്കെ ശിവശങ്കരന്‍ പുസ്തകത്തില്‍ എഴുതിവച്ചെങ്കിലും അയാളോളം വലിയൊരു ചതിയനും വൃത്തികെട്ടവനും വേറെയില്ലെന്ന് സ്വപ്‌ന പത്മവ്യൂഹത്തില്‍ തകര്‍ത്തതോടെ ശിവശങ്കരന്‍ വട്ടപ്പൂജ്യമായി. അട്ട ചുരുളുന്നതുപോലെ ശിവശങ്കരന്‍ ചുരുണ്ടശേഷം പിന്നീട് നിവര്‍ന്നിട്ടില്ല. ഇനി സോളാര്‍ സരിത പുറത്തുവിടുന്ന ആത്മകഥയില്‍ പ്രതികളുടെ ലിസ്റ്റില്‍ ആരൊക്കെയുണ്ട് എന്നതല്ല പ്രശ്‌നം ഒന്നാംതരം ക്രിമിനല്‍ കഥയും ഇതിനൊപ്പം വന്നാലേ... കഥ പൂര്‍ണമാകൂ. ആദ്യഭര്‍ത്താവിനെക്കുറിച്ചും ഷാലു മോനോനെയും മറ്റ് പലരെയും കുറിച്ച് ഒത്തിരി കഥകള്‍ അതിലുണ്ടാകാനാണ് സാധ്യത.
സരിതയുടെ പ്രതിനായിക എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജ് പുറത്തുവന്നതോടെ മലയാളിയുടെ വായനാക്കമ്പം കൂടിയിട്ടുണ്ട്. പത്രവും പുസ്തകവും വായിക്കാന്‍ നേരമില്ലാതെ വാട്‌സ് ആപ്പില്‍ തോണ്ടി ജീവിക്കുന്ന മലയാളിക്കെല്ലാം അറിയണം സരിതയുടെ സംഭവബഹുലമായ ആത്മകഥ. ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും പുസ്തകത്തിലുണ്ടെന്ന് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ വന്നതോടെ വേറെയും പ്രതികള്‍ പുസ്തകത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. കൊല്ലം ആസ്ഥാനമായ റെസ്‌പോന്‍സ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചര്‍ച്ച ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുസ്തകവുമായി സരിത എത്താന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പേര് പിണറായി പറയിച്ചതാണെന്നോ മറ്റോ സരിത എഴുതിവച്ചാല്‍ കേരളം ഞെട്ടും. കുറ്റബോധം എന്നോണം ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണം താനുണ്ടാക്കിയ കള്ളക്കഥയാണെന്നോ മറ്റു പലരും പറയിച്ചതാണെന്നും പറഞ്ഞാല്‍ വന്‍വാര്‍ത്തയാകും. ഒരിടവേളക്ക് ശേഷം സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത് വരുന്നത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യഭര്‍ത്താവ് ആദ്യഭാര്യയെ കൊലപ്പെടുത്തിയതും പിന്നീടുണ്ടായ ബന്ധങ്ങളും തന്നെ ഉപേക്ഷിച്ച് ശാലു മേനോനുമായി അടുപ്പമുണ്ടായതും ശാലുവിന് അടുത്ത് നൃത്തം പഠിക്കാന്‍ പോയതുമൊക്കെ വലിയ കഥകളാണ്. കേസില്‍ ശാലു മേനോനെ രക്ഷപ്പെടുത്തിയത് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന വിമര്‍ശനത്തില്‍ സരിതയുടെ പ്രതികരണം നിര്‍ണായമകമായിരിക്കും. ജയില്‍വാസ കാലത്തെ ഒട്ടേറെ അനുഭവങ്ങളും പുസ്തകത്തില്‍ ഇടം പിടിച്ചേക്കാം. 2023 ഫെബ്രുവരിയില്‍, തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇടപെട്ടിരുന്നു. സരിത എസ് നായരുടെ രക്തം, മുടി എന്നിവ പരിശോധനക്കായി ദില്ലിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച് കൊടുത്തിരുന്നു.
സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത അന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സരിത രോഗാവസ്ഥയില്‍ ഇപ്പോള്‍ ഏറെ അവശതയിലാണെന്ന പ്രത്യേകതയും ആത്മകഥയ്‌ക്കൊപ്പം കൂട്ടിവായിക്കണം. അതേ സമയം, വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്റെ ആരോപണം. സരിതയുടെ പല തട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിനുകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെയും നിര്‍ണായക പരാമര്‍ശം പുസ്തകത്തില്‍ പ്രതീക്ഷിക്കാം.
സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തില്‍ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളുണ്ടായിരുന്നു. സരിതയുടെ ഗ്രന്ഥത്തിലും ഇതൊക്കെ പ്രതീക്ഷിക്കാം. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടിരുന്നു. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിരുന്നു. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. സരിതയുടെ ആത്മകഥയില്‍ ആരൊക്കെ കൊടുത്ത പുടവയും താലിയും ഉള്‍പ്പെടുമെന്നതേ കണ്ടറിയേണ്ടതുള്ളു.
https://www.facebook.com/Malayalivartha























