വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 506 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍... യുവാവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പോലീസ്

വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 506 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍... യുവാവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പോലീസ്.
മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന സ്വര്‍ണമാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. സ്വര്‍ണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തു.
രാത്രി കുമളി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കേരളത്തില്‍ നിന്നും ചെക്ക് പോസ്റ്റ് കടന്ന് ഗണേശനെത്തിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ കോട്ടയത്തു നിന്നും മധുരയിലേക്ക് കൊണ്ടു പോകുകയാണെന്ന് ഇയാള്‍ പ്രതികരിച്ചത്. രേഖകളൊന്നു മില്ലാത്തതിനാല്‍ സ്വര്‍ണവും ഗണേശനെയും ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ആദായ നികുതി അന്വേഷണം തുടങ്ങി. 27 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
"
https://www.facebook.com/Malayalivartha























