സൗദി യുവതിയെ കടന്നുപിടിച്ചു...! അഭിമുഖം നടത്താനായി എത്തിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ ട്രാവൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ കേസ്, തന്റെ കൈയ്യിലുള്ള തെളിവുകൾ ഉപയോഗിച്ച് കേസിനെ നേരിടുമെന്ന് മല്ലു ട്രാവലർ

സൗദി യുവതിയുടെ പീഡന പരാതിയിൽ ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. ഷാക്കിൽ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. അഭിമുഖം നടത്താനായി എത്തിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സൗദി പൗരയായ 29 കാരിയാണ് സുബാനെതിരെ പരാതി നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള തെളിവുകൾ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും മല്ലു ട്രാവലർ ഫെയ്സ്ബുക്ക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മല്ലു ട്രാവലറുടെ കുറിപ്പ്
എന്‍റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്‍റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്നാണ് കുറിപ്പ്.
https://www.facebook.com/Malayalivartha























