പുനഃസംഘടന എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ല; എല്ലാവരേയും ഉള്‍കൊള്ളാനാകില്ല; ചര്‍ച്ചകള്‍ നടന്നത് മന്ത്രിസഭാ രൂപീകരണസമയത്ത്; അതനുസരിച്ചാണ് ആദ്യധാരണ; തുറന്നടിച്ച് ഇ.പി. ജയരാജന്‍

കഴിഞ്ഞ ദിവസം മുതൽ രാഷ്ട്രീയ കേരളത്തിൽ വളരെ ചർച്ചയായിരിക്കുകയാണ് ക്യാബിനെറ്റ് പുനഃസംഘടനയെ കുറിച്ചുള്ള വിവരങ്ങൾ. എന്നാൽ എൽഡിഫ് നേതാക്കൾ ആ വാർത്ത തള്ളിയിരുന്നു. ഇപ്പോൾ ഇതാ ഇന്നും ഈ വീണ്ടും ഈ വിഷയത്തിൽ എൽഡിഫ് കൺവീനർ ഇ.പി.ജയരാജന്‍ പ്രതികരിച്ചിരിക്കുകയാണ്. ക്യാബിനെറ്റ് പുനഃസംഘടനയില്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു .
'പുനഃസംഘടന എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. എല്ലാവരേയും ഉള്‍കൊള്ളാനാകില്ല. ചര്‍ച്ചകള്‍ നടന്നത് മന്ത്രിസഭാ രൂപീകരണസമയത്ത് . അതനുസരിച്ചാണ് ആദ്യധാരണയെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി .ക്യാബിനെറ്റ് പുനഃസംഘടന ശരിവച്ച് ആന്റണി രാജു രംഗത്ത് വന്നിരിക്കുകയാണ്. പുനഃസംഘടന ഇല്ലെങ്കിലേ വാര്‍ത്തയുളളൂ. എല്ലാ സമവാക്യങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും പരിശോധിച്ചാകും പുനഃസംഘടന.
രണ്ടരവര്‍ഷം എന്നത് മനസാ സ്വീകരിച്ചാണ് മന്ത്രിയായതെന്നും ആന്റണി രാജു പറഞ്ഞു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും സമവാക്യങ്ങളും പരിശോധിച്ചാകും പുനസംഘടന.മന്ത്രിസഭയിൽ ലത്തീൻ പ്രതിനിധി വേണ്ടേ എന്ന ചോദ്യത്തിന്, പാർട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ആന്റണി രാജു മറുപടി നൽകി.എന്നാൽ പുനഃസംഘടനയെകുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha























