ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം, ഫലപ്രദമാകാത്ത സാഹചര്യത്തില്‍, രാജ്യത്ത് എത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാക്ക് ഭീകര സംഘടനകള്‍.... പരിശീലന ക്യാംപില്‍ നടത്തിയ പരീക്ഷണ വിഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടുണ്ട്.....പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍, ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം....

പ്രതിരോധ മേഖല ശക്തിപെട്ടത്തിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം ഫലപ്രദമാകാത്ത സാഹചര്യത്തില്‍, രാജ്യത്ത് എത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാക്ക് ഭീകര സംഘടനകള്‍. ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കാനാണ് ഭീകരര്‍ വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് മനുഷ്യക്കടത്തിനായി ഉപയോഗിക്കപ്പെടുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ഷകാര്‍ഗറിലുള്ള പരിശീലന ക്യാംപില്‍ നടത്തിയ പരീക്ഷണ വിഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടുണ്ട്.
ഡ്രോണിന്റെ സഹായത്തോടെ അതിര്‍ത്തികടത്തുന്ന ആളുകളെ ജലോപരിതലത്തില്‍ ഇറക്കാനാകുമോയെന്നാണ് ഭീകരര്‍ പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പഞ്ചാബിലെത്തിയ ലഷ്‌കര്‍ ഭീകരന്‍ ഡ്രോണിന്റെ സഹായത്തോടെയാണ് അതിര്‍ത്തി കടന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഡ്രോണിന്റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും അതിര്‍ത്തി മേഖലകളില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതേ മാര്‍ഗത്തിലൂടെ ആളുകളെ കടത്തുന്നതായി റിപ്പോര്‍ട്ട് വരുന്നത് ഇതാദ്യമാണ്. പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം.
അതെ സമയം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് സൂചന ലഭിച്ച ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. മേഖലകളിൽ ഐഎസിന്‌റെ സിറിയ, ഇറാഖ് കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന കേന്ദ്രങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തൽ.ഐഎസ്‌ഐഎസ് തൃശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റെയ്ഡ് നടത്താനുള്ള നീക്കം. ഭീകരസംഘടന ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്ന വിവരവും എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രാവിലെ ആറ് മണിയോടെയാണ് കോയമ്പത്തൂരിലെ 23ഉം ചെന്നൈയിലെ മൂന്നും ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡിഎംകെ കൗൺസിലർ മുബഷിറയുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരമുണ്ട്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഐഎസ് പദ്ധതിയിട്ട വിവരവും എൻഐഎയ്‌ക്ക് ലഭിച്ചു.കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കൊടും ഭീകരൻ അറാഫത്ത് അലി എന്‍ഐഎയുടെ പിടിയിൽ ആയത്.കെനിയയിലെ നെയ്‌റോബിയില്‍ നിന്നും ന്യൂദൽഹിയിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻതന്നെ അറഫാത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ അറാഫത്ത് 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ, ഐഎസിന്റെ ഇന്ത്യാവിരുദ്ധ ഭീകര പ്രവർത്തനങ്ങൾക്ക് ഇയാൾ ചുക്കാൻ പിടിച്ചുവരികയായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളായ യുവാക്കളെ കണ്ടെത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദികളാക്കുന്നതിലും അറാഫത്ത് നിർണായക പങ്ക് വഹിച്ചതായി അധികൃതർ വെളിപ്പെടുത്തി.ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസിന്റെ മുഖ്യ സൂത്രധാരനായ അറാഫത്ത് അലിയുടെ അറസ്റ്റ് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എന്‍ഐഎയുടെ ശ്രമങ്ങളില്‍ വലിയ വഴിത്തിരിവാകുമെന്ന് എൻഐഎ അറിയിച്ചു. ശിവമോഗ ട്രയല്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.കൂടുതൽ ചോദ്യം ചെയുക വഴി ഇനി പിടിയിലായ ഭീകരന്റെ വേറെ പദ്ധതികളെ മറ്റും കുറിച്ച് വിവരങ്ങൾ ലഭിക്കുകയുള്ളു.
https://www.facebook.com/Malayalivartha






















