ഉണ്ണിമുകുന്ദനോട് ക്ഷമ ചോദിച്ച് കമ്മന്റ്... 'തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി സോറി.’-കളിയാക്കിയവൻ കണ്ടം വഴി ഓടി....

മലയാളത്തിലെ ജിമ്മന്‍ നടന്മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍, മാളികപ്പുറം എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് നിന്നും കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് ഉണ്ണി പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്. നൂറു കണക്കിന് കമന്‍റുകളാണ് ഉണ്ണിയുടെ അര്‍പ്പണബോധത്തെ പുകഴ്ത്തി വരുന്നത്. എന്നാല്‍ രസകരമായ കമന്‍റുകളും ഏറെയുണ്ട്. അതിനൊപ്പം തന്നെ ഉണ്ണിയുടെ അടുത്തകാലത്തെ രാഷ്ട്രീയ നിലപാടുകളെ അടക്കം കളിയാക്കി കുറേ കമന്‍റുകളുണ്ട്.അടുത്ത ചിത്രം ജയ് ഗണേഷിന് വേണ്ടിയാണോ ഈ വേഷം എങ്കില്‍ ഗണപതിക്ക് എന്താണ് സിക്സ് പാക്ക് എന്നാണ് കമന്റ് ബോക്സിലെ ചില കമന്‍റുകളിലെ ചോദ്യം.
മറ്റുചിലർ ഭാരത് സ്റ്റാർ എന്ന് വിളിച്ച് താരത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഉണ്ണിയിട്ട പോസ്റ്റാണ് ഈ കമന്‍റിന് പ്രേരണ.എന്നാല്‍ ഇത്തരം ഒരു കമന്‍റിന് രസകരമായ മറുപടി ഉണ്ണി നല്‍കുന്നുണ്ട്. കളിയാക്കി വിളിച്ചതാണെങ്കിലും ഇഷ്ടപ്പെട്ടുവെന്ന് ഉണ്ണി പറയുന്നു. 'പൊളി ടൈറ്റില്‍, കളിയാക്കി വിളിച്ചതാണെങ്കിലും ജെനുവിനായി എനിക്ക് ഇത് ഇഷ്ടപ്പെട്ടു' എന്നാണ് ഉണ്ണി മുകുന്ദന്‍റെ കമന്‍റ് പറയുന്നത്.എന്നാലിപ്പോൾ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച് രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂർ എന്ന വ്യക്തി ഇപ്പോൾ ക്ഷമ പറഞ്ഞിരിക്കുന്നത്. ‘എന്റെ കമന്റ് മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു. തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്.
അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി സോറി.’-എന്നാണ് മനാഫ് കമന്റ് ചെയ്തിരിക്കുന്നത്. ചിൽ’ എന്നാണ് താരം കമന്റിന് മറുപടി നൽകിയത്.പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി മനാഫ് കമന്റ് ചെയ്തത്. എന്നാൽ ഉണ്ണി മുകുന്ദൻ ഈ കമന്റിന് പ്രതികരിച്ച് രംഗത്തുവന്നു. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ – എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.താരത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഉണ്ണി വളരെ കൃത്യമായും വ്യക്തമായും പ്രതികരിച്ചു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഈ വിഷയം വലിയ ചർച്ചയായിരുന്നു.
അതേസമയം ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടൻ നടത്തിയത്. വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു താരം. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂർവ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ജയ് ഗണേഷിന്റെ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നും അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നും സിനിമ പ്രഖ്യാപന വേളയിൽ ഉണ്ണി വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കറാണ് ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത്.അതേസമയം ഏതെങ്കിലും ഒരു ചിത്രം ലക്ഷമാക്കിയുള്ള മേക്കോവര്‍ അല്ല ഉണ്ണി നടത്തുന്നത്.
മറിച്ച് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്നില്‍ കണ്ടാണ്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ആദ്യം ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിന് ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്ക് കടക്കുക. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം.
https://www.facebook.com/Malayalivartha






















