നിര്‍ണായക വെളിപ്പെടുത്തല്‍... സോളാര്‍ കേസ് കോണ്‍ഗ്രസ് നേതാക്കളെ തിരിഞ്ഞു കൊത്തുന്നു; മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചിട്ടില്ല; സോളാര്‍ കേസ് വഴിതിരിച്ച് വിട്ടത് ജ. ശിവരാജന്‍ കമ്മീഷന്

കോണ്‍ഗ്രസിന് അനുകൂലമായി തിരിച്ചുവിടാന്‍ ശ്രമിച്ച സോളാര്‍ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചു കൊത്തുന്നു. ഇതോടെ മറുപടി പറയേണ്ട ബാധ്യതയായി. ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും സോളാര്‍ കേസില്‍ ടെനി ജോപ്പന്റെ അറസ്റ്റ് തന്റെ അറിവോടെയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസ് വഴിതിരിച്ച് വിട്ടത് ജഡ്ജി ശിവരാജന്‍ കമ്മീഷനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേസ് ലൈംഗിക ആക്ഷേപത്തിലേക്ക് വഴിതിരിച്ചു.
അന്വേഷണ പരിധിവിട്ടായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും തിരുവഞ്ചൂര്‍ വിമര്‍ശനം ഉന്നയിച്ചു. സോളാര്‍ കേസില്‍ ടെനി ജോപ്പന്റെ അറസ്റ്റില്‍ തീരുമാനമെടുത്തത് അന്വേഷണ സംഘമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയോ താനോ ഇക്കാര്യം അറിഞ്ഞില്ല. അറസ്റ്റിന് ശേഷം ജോപ്പനെതിരായ തെളിവുകള്‍ പൊലീസ് ധരിപ്പിച്ചുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയും വിമര്‍ശനം തിരുവഞ്ചൂര്‍ തള്ളി. നേതാക്കള്‍ പരാതി പറയേണ്ടത് ഫോറത്തിലാണ്. ഒരുപാട് പദവി കിട്ടിയ ആളാണ് അവരെല്ലാം. എന്നാല്‍ ഒന്നും കിട്ടാത്ത ആയിരങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സോളാര്‍ കേസിലെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കെ.കുഞ്ഞാലിക്കുട്ടി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സി.ബി.ഐ തന്നെ തെളിയിച്ചതാണ്. ജനങ്ങളെ സംബന്ധിച്ച് സോളാര്‍ കേസ് അടഞ്ഞ അധ്യായമാണെന്നും കേസ് ഇനി അന്വേഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗൂഢാലോചന കേസില്‍ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് ആലോചിക്കേണ്ടവര്‍ ആലോചിക്കട്ടെയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
അതേസമയം സോളാര്‍ കേസില്‍ പരാതിക്കാരി ആദ്യം എഴുതിയത് 21 പേജുള്ള കത്താണെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ പത്തനംതിട്ട ജില്ലാ ജയിലില്‍വെച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് 21 പേജുകളടങ്ങിയ രേഖകളാണ് പരാതിക്കാരി കൈമാറിയതെന്നാണ് വിവരം. ഇക്കാര്യം ജയില്‍ രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.
2013 ഓഗസ്റ്റ് 24-ന് വൈകിട്ട് 4.55-നാണ് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലാജയിലില്‍ എത്തിയത്. തുടര്‍ന്ന് അവിടെ തടവില്‍കഴിയുകയായിരുന്ന പരാതിക്കാരിയില്‍ 21 പേജുകളിലായുള്ള കത്ത് വാങ്ങി. കോടതിയില്‍ കേസ് നല്‍കുന്നതിന് അപേക്ഷ തയ്യാറാക്കാനുള്ള വിവരങ്ങളാണ് 21 പേജുകളില്‍ ഉള്ളതെന്നാണ് അഭിഭാഷകന്‍ ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരിയില്‍നിന്ന് കത്ത് വാങ്ങിയകാര്യം ഫെനി ബാലകൃഷ്ണനും കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
ജയിലില്‍ കഴിയവേ 21 പേജുള്ള കത്താണ് പരാതിക്കാരി അഭിഭാഷകന് കൈമാറിയതെന്നാണ് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍, സോളാര്‍ കമ്മീഷന് മുന്നില്‍ പരാതിക്കാരിയുടെ കത്ത് എത്തിയപ്പോള്‍ ഇതില്‍ നാലുപേജുകള്‍ കൂടി കൂടുതലായി 25 പേജായി. ആരുടെ നിര്‍ദേശപ്രകാരമാണ് കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്തതെന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
"
https://www.facebook.com/Malayalivartha






















