ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി പാെട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തു....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി പാെട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയെ (31) തിരഞ്ഞെടുത്തു. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.
ഇപ്പോഴത്തെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. തെരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരില്‍ 41 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം 30ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. പിതാവ് പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് ശ്രീനാഥ് നമ്പൂതിരി പൂജാവിധികള്‍ പഠിച്ചത്.
അങ്കമാലി കൈപ്പുള്ളി മനയ്ക്കല്‍ അനിത അന്തര്‍ജനമാണ് മാതാവ്. തൃശൂര്‍ സെന്റ് മേരീസ് കോളേജ് അസി. പ്രൊഫസറായ ഇരിങ്ങാലക്കുട എക്കാട് മനയ്ക്കല്‍ കാവ്യയാണ് ഭാര്യ. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍,ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,സി. മനോജ്, കെ.ആര്‍. ഗോപിനാഥ്,വി.ജി. രവീന്ദ്രന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
"
https://www.facebook.com/Malayalivartha






















