കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... വൈകുന്നേരം 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിയിക്കും. ഇതിനുശേഷമായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. നാളെ മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4.30ന് ദേവന് പളളിയുണര്‍ത്തും. 5-ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും.
കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാര്‍ച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. ശേഷം 22- ന് രാത്രി 10 ന് നടയടയ്ക്കും. ശേഷം തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17 ന് നട തുറക്കും. ഒക്ടോബര്‍ 18 നാണ് സന്നിധാനത്തെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് .
"
https://www.facebook.com/Malayalivartha






















