കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.16 കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി

.കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.16 കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഫൈജാസ്, അബ്ദു റൗഫ് എന്നിവര്‍ അറസ്റ്റിലായി.
ദുബായില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഫൈജാസിന്റെ ജീന്‍സിലും അടിവസ്ത്രത്തിലുമായി 65 ലക്ഷത്തോളം രൂപ വിലവരുന്ന 1347 ഗ്രാം സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.
ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കു വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന അബ്ദുറൗഫില്‍ നിന്ന് 1060 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
"
https://www.facebook.com/Malayalivartha






















