സിപിഎം വെട്ടുകിളികൾക്ക് ഇനി മരിയ ഉമ്മന്റെ കയ്യിൽ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ.... വൈകാതെ അതും കിട്ടും..... സഖാക്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണ് അവസ്ഥ; പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകളും അടക്കം പരാതിയിൽ നൽകിയിട്ടുണ്ട്....

വെറുതെയല്ല യൂത്ത് കോണ്‍ഗ്രസ് നേതാവും കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയുമായി പി സരിന്‍ കഴിഞ്ഞ ദിവസം ഒരു കാര്യം പറഞ്ഞത്. സിപിഎം വെട്ടുകിളികൾക്ക് ഇനി മരിയ ഉമ്മന്റെ കയ്യിൽ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടും. ഈ പറഞ്ഞു കഴിഞ്ഞിട്ട് ദിവസങ്ങൾ ആയില്ല . ദേ മറിയ ഉമ്മൻ രംഗത്തേക്കു പ്രവേശിച്ചിരിക്കുകയാണ് . സഖാക്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ എന്നോർക്കുമ്പോഴാണ്. ഏതായാലും അച്ചുവിന്റെ ശേഷം മറിയവും പടപ്പുറപ്പാട് തുടങ്ങി ഇരിക്കുകയാണ്. സമൂഹമാധ്യമത്തില്‍ അവഹേളന പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറിയ ഉമ്മന്‍ നേരിട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.പോരാളി ഷാജിയുള്‍പ്പടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മോശമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു.നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് അച്ചു ഉമ്മനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിൽ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കുളത്താപ്പിള്ളിയെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണ ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത് എന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'യ്ക്കുണ്ടായ മഹാവിജയം.
പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.ഇതിപ്പോൾ പുതുപ്പലായ തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയതാണ് ഇത്തരത്തിലുള്ള സൈബർ അധിക്ഷേപം . ഇതുപോലെ സഖാതികളെ ആർക്കെങ്കിലും എതിരെ ആണ് ഇത്തരത്തിൽ വിവാദങ്ങൾ ഉയർന്നതെങ്കിൽ എന്താകുമായിരുന്നു ഇവിടെ പുകിൽ . ഇത്തരത്തിൽ രാഷ്ട്രീയ ചിത്രത്തിൽ ഒന്നും ഉൾപ്പെടാത്ത സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അധിക്ഷേപങ്ങളും അങ്ങേയറ്റം നാണംകെടുത്തുന്നതാണ്. ഇതാര് ചെയ്താലും പൊറുക്കാൻ സാധിക്കില്ല . തക്കതായ ശിക്ഷ തന്നെ ലഭിക്കണം. കഴിഞ്ഞ ദിവസം സരിനും ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു. സംസ്കാരമോ സാമാന്യ ബോധമോ ഇല്ലാത്ത ഒരു ഭ്രാന്തൻ സംഘം പോലെയാണ് സിപിഎം അണികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപക്ഷ പുരോഗമന പക്ഷ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ലേബൽ ഒട്ടിച്ചു നടക്കുന്ന സിപിഎം അണികൾ പോലും ഈ സിപിഎം സംസ്കാരത്തിൽ നിന്നും വ്യത്യസ്തരല്ല.
അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സിപിഎമ്മിനെ പൊക്കി എഴുതാൻ മാത്രമായി വിരലുകൾക്ക് ജീവൻ വയ്ക്കുന്നവരെയാണ്.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ സമയത്ത് തന്നെ അച്ചു ഉമ്മന് എതിരെ ഒളിഞ്ഞും തെളിഞ്ഞും സിപിഎം കഥകൾ മെനഞ്ഞിരുന്നു. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഈ കഥകൾക്കും അപ്പുറം പുതുപ്പള്ളി പോലെ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നും ഉള്ള പെൺകുട്ടിയുടെ വസ്ത്രവും ചെരിപ്പും നടപ്പും വിലയിരുത്തുന്ന പൊതിഞ്ഞു വച്ച അശ്ലീല പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഏതെങ്കിലും മുഖമില്ലാത്ത ഐഡികളിൽ നിന്ന് മാത്രമല്ല, ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാരുടെ സംഘടനാ നേതാവ് ഉൾപ്പടെയുള്ളവർ തന്നെയാണ് ഈ മോറൽ ഗുണ്ടകൾ ആയി രംഗത്ത് വന്നത്. അതിലേറെ അത്ഭുതം സിപിഎം സ്ത്രീ ഐഡികൾ പോലും ഈ ലിഞ്ചുകളുടെ കൂടെയാണ് എന്നതാണ്.പുതുപ്പള്ളിയിലെ അവസാന വോട്ടറും ബൂത്തിൽ നിന്ന് ഇറങ്ങാൻ പോലും കാത്ത് നിൽക്കാതെ.., അന്ന് മുതൽ തുടങ്ങിയ അടുത്ത ഘട്ടം വേട്ട സിപിഎം തുടരുകയാണ്. അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനേയും വിട്ട് ഇപ്പോൾ മരിയ ഉമ്മന് എതിരെയാണ് സിപിഎം സൈബർ ലിഞ്ചുകളുടെ ആക്രമണം.
പതിവ് പോലെ സിപിഎം സ്ത്രീ ഐഡികളും ഈ ആക്രമത്തിന് താങ്ങും തണലും ആയി കൂടെയുണ്ട്.സിപിഎം വെട്ടുകിളികൾക്ക് ഇനി മരിയ ഉമ്മന്റെ കയ്യിൽ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടും.ഇന്ത്യയിൽ ഉള്ള കമ്മികൾ ആവശ്യത്തിന് ഹെൽമറ്റും, നികുതി ചീട്ടും കയ്യിൽ വയ്ക്കുക. വിദേശത്ത് ഉള്ളവർ ആവശ്യത്തിനുള്ള വിദേശ നാണയവും കയ്യിൽ കരുതുക.ഇതായിരുന്നു പോസ്റ്റിലെ വരികൾ . ഏതായാലും അത് ഏതാണ്ട് സത്യമായി വരികയാണ്.
https://www.facebook.com/Malayalivartha






















