Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഹോട്ടലിലുണ്ടായ തർക്കത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ കള്ളക്കേസിൽ കുടുക്കി, സിസിടിവി ദൃശ്യങ്ങൾ അടക്കമുണ്ടായിട്ടും സ്ത്രീകൾക്കെതിരായ അതിക്രമം, എസ്.സി.എസ്.ടി ആക്ട് അടക്കം ചുമത്തി, കള്ളക്കേസിൽ കുടുക്കിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ

17 SEPTEMBER 2023 01:10 PM IST
മലയാളി വാര്‍ത്ത

ഹോട്ടലിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്നു പരാതി. ഒരു സംഘം ആളുകൾ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ശേഷവും ഇൻസ്പെക്ടർക്കെതിരെ കേസെടുത്തതാണ് പരാതിക്കിടയാക്കിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഇൻസ്പെക്ടർക്ക് അനുകൂലമായി ഉണ്ടായിട്ടും രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് കേസെടുത്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാർ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ എട്ടിന് രാത്രി ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാറിനെതിരെ എസ് സി - എസ് ടി ആക്ടും സ്ത്രീകൾക്കെതിരായ അതിക്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏറ്റുമാനൂർ പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവദിവസം രാത്രിയിൽ ഗോപകുമാർ ഏറ്റുമാനൂരിലെ താരാ ഹോട്ടലിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം പാഴ്സലായി വാങ്ങുന്നതിനായി എത്തിയതായിരുന്നു. പാഴ്സൽ ലഭിക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമയെ ഇതു സംബന്ധിച്ചുള്ള പരാതി ഗോപകുമാർ അറിയിച്ചു. ഈ സമയം സംഭവസ്ഥലത്ത് മദ്യലഹരിയിൽ ഉണ്ടായിരുന്ന യുവാവ് അകാരണമായി വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു.

പരസ്യമായി അസഭ്യം പറഞ്ഞ യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ ഗോപകുമാർ മൊബൈൽ ഫോണിൽ പകർത്തി. ഈ സമയം യുവാവിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാനും , യുവാവ് ഗോപകുമാറിനെ ആക്രമിക്കാനും ശ്രമിച്ചു. ഹോട്ടലിന് പുറത്തിറങ്ങിയാണ് ആക്രമികളുടെ കയ്യിൽ നിന്നും ഗോപകുമാർ രക്ഷപ്പെട്ടത്. ഈ സമയം ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവറും നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. എന്നാൽ യുവാവ് തൻറെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഓട്ടോഡ്രൈവറെയും ഗോപകുമാറിനെയും അതിക്രൂരമായ രീതിയിൽ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഇരുവരും രാത്രി തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയും പിറ്റേന്ന് രാവിലെ ഗോപകുമാർ ഏറ്റുമാനൂർ പോലീസിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു.

എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് ഏറ്റുമാനൂർ പോലീസ് അക്രമിയായ യുവാവിന്റെ ഭാര്യയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗോപകുമാർ യുവതിയെ ആക്രമിക്കുകയും യുവാവിനെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തതായാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഹോട്ടലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ അകാരണമായി യുവാവും ഇയാൾ വിളിച്ചു വരുത്തിയ സംഘവും ഇൻസ്പെക്ടർ ഗോപകുമാറിനെയും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം ഉണ്ടായിട്ടും തനിക്കെതിരെ കേസെടുത്തതിനെതിരെ ഗോപകുമാർ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കുമടകം പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ഗോപകുമാറിനെ കയ്യേറ്റം ചെയ്തതിന് യുവാവിനെതിരെയും ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (16 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (26 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (44 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (1 hour ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (1 hour ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends