മാസപ്പടി വിവാദത്തെ കുറിച്ച് ആരും ഒരക്ഷരവും പറയുന്നത് കേൾക്കുന്നില്ല;വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന;അന്വേഷണ റിപ്പോർട്ട് നീളുന്നു.... വിഷയം തൊടാതെ ഇടത് നേതാക്കൾ.....സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം....

മാസപ്പടി വിവാദത്തെ കുറിച്ച് ആരും ഒരക്ഷരവും പറയുന്നത് കേൾക്കുന്നില്ല സഖാക്കൾക്ക് അതിനെ കുറിച്ച് ഓരം ഉണ്ടെങ്കിലും മനഃപൂർവറും അതിനെ കുറിച്ച് സംസാരിക്കാതെ ഇരിക്കുകയാണ് . വിഷയത്തെ കുറിച്ച് മറന്നിട്ടൊന്നുമല്ല അതിനെ കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും മിണ്ടിയാൽ അത് പിന്നെ ഇവിടെ വീണ്ടും കൂട്ട ചർച്ചയാകുമെന്ന് കരുതി കൊണ്ട് തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടന്‍ എംഎല്‍ പരാതി നൽകിയത്.
കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഐടി സേവന കമ്പനിയായ എക്സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സാലോജിക് നികുതിയടച്ചതിന്‍റെ രേഖകള്‍ പുറത്തുന്നത്.2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക്കിന് 57 ലക്ഷം രൂപയും വീണക്ക് ഒരു കോടി 15 ലക്ഷം രൂപയും സിഎംആര്‍എല്ലിന്‍റെ അക്കൗണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്. ആകെ ഒരു കോടി 72 ലക്ഷം രൂപ. ഇതില്‍ എക്സാലോജിക്കിന് ലഭിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രമാണ് നികുതി ഒടുക്കിയിരിക്കുന്നത്. വീണക്കും എക്സാലോജിക്കിനും നല്‍കിയ പണം ഐടി സേവനത്തിനുള്ള പ്രതിഫലമാണെങ്കില്‍ 31 ലക്ഷത്തോളം രൂപയാണ് നികുതി വരുക. എന്നാല്‍ അത്രയും നികുതി ലഭിച്ചതായി രേഖകള്‍ ജിഎസ് ടി സെര്‍വറില്‍ ലഭ്യമല്ലെന്നാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്നും കമ്പനിക്കും വീണക്കും ലഭിച്ച പണത്തിന്‍റെ ഐജിഎസ്ട ടി അടച്ചിട്ടുണ്ടോയെന്ന് നികുതി സെക്രട്ടറിയും ജിഎസ് ടി കമ്മീഷണറേറ്റും പരിശോധിച്ചു വരുകയാണ്. ആ ഘട്ടത്തിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ നികുതി ഒടുക്കിയതിന്‍റെ രേഖകള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha






















