സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും... കേരള തീരത്ത് മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. ശക്തി കുറഞ്ഞ മഴയുടെ സാഹചര്യത്തില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. മദ്ധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും.
കേരള തീരത്ത് മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്ക്, കിഴക്കന്‍ രാജസ്ഥാനും മദ്ധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. ഇത് രണ്ടു ദിവസത്തിനുള്ളില്‍ തെക്ക്, പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലേക്ക് നീങ്ങും.
ഇതുകൂടാതെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമായാല്‍ സംസ്ഥാനത്ത് മഴ വീണ്ടും കൂടാനാണ് സാദ്ധ്യതയേറെയുള്ളത്.
"
https://www.facebook.com/Malayalivartha





















