നെല്ലിന്റെ സംഭരണ വില ലഭിക്കാത്തില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി....

നെല്ലിന്റെ സംഭരണ വില ലഭിക്കാത്തില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി. വണ്ടാനം നീലികാട്ടുചിറയില്‍ കെ.ആര്‍. രാജപ്പനാണ് (88) മരിച്ചത്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് രാജപ്പനെ ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജപ്പനും മകന്‍ പ്രകാശനും ചേര്‍ന്നാണ് മൂന്ന് ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ കൊടുത്ത നെല്ലിന്റെ വില ഇതുവരെ ലഭിച്ചിരുന്നില്ല. രാജപ്പന് നെല്ല് കൊടുത്ത വകയില്‍ 1,02,047 രൂപയും മകന്‍ പ്രകാശന് 55,054 രൂപയുമാണ് കിട്ടാനുള്ളത്.
പ്രകാശന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലുമാണ്. അതേസമയം,സോഡിയം കുറഞ്ഞതിനെത്തുടര്‍ന്ന് രാജപ്പന് കഴിഞ്ഞ മാസം ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും അവശനിലയിലാകുകയും ചെയ്തിരുന്നു. മകന്റെ ചികിത്സക്ക് വലിയ തുക ചെലവായതിനാല്‍ രാജപ്പന്റെ ചികിത്സ മുടങ്ങി. അതിനിടെ നിലം വില്‍ക്കാനായില രാജപ്പന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ബന്ധുക്കള്‍ . പോസ്റ്റുമാര്‍ട്ടത്തിനു ശേഷം രാജപ്പന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
https://www.facebook.com/Malayalivartha





















