കണ്ണീര്‍ക്കാഴ്ചയായി.... പോലീസ് പിന്തുടര്‍ന്നത് ഭയന്ന് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച യുവാവ് അപകടത്തില്‍പെട്ട് മരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി... പോലീസ് പിന്തുടര്‍ന്നത് ഭയന്ന് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച യുവാവ് അപകടത്തില്‍പെട്ട് മരിച്ചു.... കടയ്ക്കല്‍ കുമ്പളം ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്‍ (36) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു മാര്‍ക്കറ്റ് ജംഗ്ഷന്‍ ഗോവിന്ദമംഗലം റോഡില്‍ പൊലീസ് പിന്തുടരുന്നതു കണ്ടു സുബിന്‍ അമിത വേഗത്തില്‍ സഞ്ചരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡില്‍ ഇറക്കിയ ശേഷം സുബിന്‍ ബൈക്ക് ഓടിച്ചു പോയി. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞ് കസ്റ്റഡിയില്‍ എടുത്ത ബിജുവിനെ വിട്ടയച്ചു. സുബിന്റെയും ബിജുവിന്റെയും കൈവശം മദ്യമുണ്ടെന്നു കരുതിയാണു പൊലീസ് പിന്തുടര്‍ന്നത് എന്നാണു സൂചനകളുള്ളത്.
ആനപ്പാറയില്‍ മുക്കുന്നം ഭാഗത്തു നിന്നു വന്ന ടിപ്പറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയേടെ മരിച്ചു. വൈകുന്നേരം സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha





















