Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ആറ്റുകാല്‍ അയ്യപ്പനാശാരി കൊലക്കേസ്... വിരമിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി

18 SEPTEMBER 2023 08:00 AM IST
മലയാളി വാര്‍ത്ത

പോലീസില്‍ നിന്ന് വിരമിച്ച ശേഷം കൃത്യമായി മാസം തോറും പെന്‍ഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന പോലീസ് വാദം അംഗീകരിക്കില്ലെന്ന് കോടതി. ആര്‍. എസ്. എസ് നഗര്‍ സേവാ പ്രമുഖ് രാജഗോപാല്‍ ആശാരിയുടെ ജേഷ്ഠന്‍ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായി വിസ്തരിക്കേണ്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന ഫോര്‍ട്ട് പോലീസ് റിപ്പോര്‍ട്ട് ആണ് കോടതിയെ ചൊടിപ്പിച്ചത്.

കേസ് വിചാരണ നടക്കുമ്പോള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുപോലുളള നിരുത്തരവാദിത്വപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും അനുവദനീയമല്ല. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂന്‍ മോഹനാണ് വിചാരണക്കിടെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.



സംഭവ ദിവസം ഗുരുതരമായി പരിക്കേറ്റ കൊല്ലപ്പെട്ട അയ്യപ്പനാശാരിയെും മറ്റുളളവരെയും ആശുപത്രിയില്‍ എത്തിച്ചത് അന്ന് പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം. എസ്. തങ്കരാജ് ആയിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച തങ്കരാജിനെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് ഫോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയത്.

അയ്യപ്പനാശാരിയുടെ മരണത്തിന് ഇടയാക്കിയ മുറിവ് ഉണ്ടാക്കാന്‍ ഒന്നാം പ്രതി കടച്ചല്‍ അനി ഉപയോഗിച്ച് വാള്‍ മുന്‍ ഫോറന്‍സിക് വിദഗ്ദ ഡോ.ശശികല കോടതിയില്‍ തിരിച്ചറിഞ്ഞു.

അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ദൃക്‌സാക്ഷിയായെത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ കൂറുമാറി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി. രാജഗോപാലിന്റെ ഉറ്റ സുഹൃത്തും ആറ്റുകാല്‍ സ്വദേശിയുമായ ഒട്ടോ റിക്ഷ ഡ്രൈവര്‍ അയ്യപ്പനാണ് കൂറുമാറിയത്. താന്‍ രാജഗോപാലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുട്ടായിരുന്നതിനാല്‍ സംഭവങ്ങള്‍ നേരിട്ട് കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് കോടതിയില്‍ മൊഴി നല്‍കി കൂറുമാറുകയായിരുന്നു.

19 പ്രതികളുളള കേസില്‍ വിചാരണ ആരംഭിക്കുന്നത് 19 വര്‍ഷത്തിന് ശേഷമാണ്.
കൊല്ലപ്പെട്ട അയ്യപ്പന്‍ ആശാരിയുടെ മറ്റൊരു സഹോദരന്‍ സുബ്ബയ്യന്‍ ആശാരിയുടെ മകന്‍ രാജേഷിനെ കോടതി വിസ്തരിച്ചു. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജേഷ് സംഭത്തിന് ദൃക് സാക്ഷിയായിരുന്നു. കേസിലെ നിലവിലെ 16 പ്രതികളെയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. രാജഗോപാല്‍ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് കാരിയുമായിരുന്ന പ്രിയയും ആറ് പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. അച്ഛനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് പ്രതികള്‍ തന്നെ വെട്ടിയതെന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷ് കോടതിയില്‍ മൊഴി നല്‍കി. സതീഷും പ്രതികളെയും അവര്‍ ഉപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞു.

2004 ലെ തിരുവോണ ദിവസമാണ് അയ്യപ്പന്‍ ആശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്ത പൂക്കളത്തിന് പണം നല്‍കാതെ പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് മാര്‍ക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും സുഹൃത്ത് കുതിര സനല്‍ എന്നു വിളിക്കുന്ന സനല്‍കുമാറും പണം നല്‍കാതെ പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രന്റെ സുഹൃത്ത് മണക്കാട് ബലവാന്‍ നഗര്‍ സ്വദേശി കടച്ചല്‍ അനി എന്ന അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം സതീഷിന്റെ വീട് ആക്രമിക്കുകയും ആര്‍. എസ്. എസ് നേതാവ് രാജഗോപാല്‍ ആശാരി, സഹോദരപുത്രന്‍മാരായ സതീഷ്,രാജേഷ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും രാജഗോപാല്‍ ആശാരിയുടെ സഹോദരന്‍ അയ്യപ്പനാശാരി കൊല്ലപ്പെടുകയും ചെയ്തു.കേസിലെ നിര്‍ണ്ണായക ദൃക് സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരി രണ്ട് മാസത്തിന് മുന്‍പ് മരണപ്പെട്ടു. മറ്റൊരു ദൃക് സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു. 2004 ആഗസ്റ്റ് 28 നായിരുന്നു സംഭവം.
കടച്ചല്‍ അനിക്ക് പുറമെ കളിപ്പാന്‍ കുളം കഞ്ഞിപ്പുര സ്വദേശികളായ സനോജ്, ഉപ്പ് സുനി എന്ന സുനില്‍കുമാര്‍, സഹോദരന്‍ അനില്‍കുമാര്‍, മനോജ്, പ്രകാശ്, ശ്രീമൂല നഗര്‍ ശ്യാം കുമാര്‍, വാറുവിളാകത്ത് ഗോവര്‍ദ്ധന്‍ എന്ന സതീഷ് കുമാര്‍, രാജേഷ്, സന്തോഷ് എന്ന പ്രതീഷ്, ശ്രീമൂല നഗര്‍ സനു എന്ന സനല്‍കുമാര്‍, കൊച്ചുമോന്‍ എന്ന പ്രദീപ്, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, സുരേഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്, ഐരാണി മുട്ടം ചിറക്കുഴി പ്രദീപ്, കളിപ്പാന്‍കുളം ഉണ്ണി, മേടമുക്ക് കാര്‍ത്തിക നഗര്‍ ഇടതന്‍ ബിജു എന്ന വിവേക്, ആറ്റുകാല്‍ എം. എസ്. കെ നഗര്‍ ലാലു എന്ന വിനോദ് എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. ഇതില്‍ സുരേഷ്, പ്രകാശ്, സനോജ് എന്നീ പ്രതികള്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, അഖില ലാല്‍ എന്നിവര്‍ ഹാജരായി.

 

"


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends