കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു....

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് മരിച്ചത്.
കല്‍പ്പറ്റ മേലേ അരപ്പറ്റ ആറാം നമ്പര്‍ പുഴയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്.
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാര്‍ ഉണ്ണികൃഷ്ണനെ കരയ്‌ക്കെത്തിച്ച് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha





















