Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പേരൂര്‍ക്കട മോഷണക്കേസില്‍ തിരുവല്ലം ഉണ്ണിയെ വിചാരണ ചെയ്യാന്‍ ഉത്തരവ്... തിരുവല്ലം ഉണ്ണിക്കിനി വിചാരണക്കാലം, 2019 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ജൂണ്‍ 15 വരെയുള്ള നാല് മാസത്തിനിടെ 52 മോഷണങ്ങള്‍, പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു, നാല് മാസം ഉണ്ണി കയറി ഇറങ്ങിയത് 52 സ്ഥലങ്ങളില്‍

18 SEPTEMBER 2023 12:27 PM IST
മലയാളി വാര്‍ത്ത

കമ്പിപ്പാരയും ഹെല്‍മെറ്റും ധരിച്ച് സി സി റ്റി വി ഹാര്‍ഡ് ഡിസ്‌കടക്കം മോഷ്ടിച്ച് 52 മോഷണങ്ങളിലൂടെ പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകള്‍ സമ്മാനിച്ച അനവധി മോഷണക്കേസുകളിലൂടെ പോലീസിനെ വട്ടംചുറ്റിച്ച് കുപ്രസിദ്ധനായ പ്രതി തിരുവല്ലം ഉണ്ണിയെ പേരൂര്‍ക്കട മോഷണക്കേസില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. മോഷണമുതലാണെന്ന് അറിഞ്ഞു കൊണ്ട് വഞ്ചനാപരമായി തൊണ്ടി വകകള്‍ വാങ്ങിയതിന് തലസ്ഥാന ജില്ലാ നിവാസികളായ രാജീവ്, സുധീര്‍ എന്നിവരെ രണ്ടും മൂന്നും കൂട്ടുപ്രതികളാക്കി ഉണ്ണിക്കൊപ്പം വിചാരണ ചെയ്യാനും മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാര്‍ ഉത്തരവിട്ടു.
2019 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ജൂണ്‍ 15 വരെയുള്ള നാല് മാസത്തിനിടെ 52 മോഷണങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടില്‍ 'തിരുവല്ലം ഉണ്ണി ' എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്‌നും (49) കൂട്ടാളികളെയുമാണ് വിചാരണ ചെയ്യുന്നത്. 2019 ജൂണ്‍ വരെ കുറച്ച് നാളുകളായി ഉണ്ണി ജയിലിലായിരുന്നു. അതിനു നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു. നാല് മാസം ഉണ്ണി കയറിഇറങ്ങിയത് 52 സ്ഥലങ്ങളിലായിരുന്നു..

മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താല്‍ അര്‍ദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം കമ്പിപാരയും ഹെല്‍മറ്റുമായാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഇയാള്‍ മോഷ്ടിക്കും. 2019 ജൂണ്‍ 7 ന് അമ്പലത്തറ മില്‍മ സഹകരണ സംഘത്തില്‍ നിന്നും 6 ലക്ഷം കവര്‍ന്നതും ഇയാളാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

കാട്ടാക്കട, മലയിന്‍കീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പൊലീസ് അതിവിദഗ്ദമായാണ് 2019 ജൂണ്‍ 15 ന് കീഴടക്കിയത്. ഇയാള്‍ അക്കാലയളവില്‍ പൂഴനാട് ചാനല്‍ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിച്ചിരുന്നത്. പൊലീസിന് തന്റെ വിവരങ്ങള്‍ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ അയല്‍വാസികളുടെ കിണറുകളില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുള്‍പ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാല് മാസത്തിനിടെയാണ് ഇയാള്‍ ഇത്രയധികം മോഷണം നടത്തിയത്. സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ നടത്തിയ മോഷണക്കേസില്‍ ഇയാളുടെ ഭാര്യയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാള്‍ ഏറ്റവും കൂടുതല്‍ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉള്‍പ്പെടെയുള്ള കേസുകളും മലയിന്‍കീഴ്
കുളക്കോട് കല്യാണി റസ്റ്റോറന്റിന് മുന്‍വശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടിച്ചത്, മലയിന്‍കീഴ് ആല്‍ത്തറ സുമാ ദേവി ആട്ടോമൊബൈല്‍സ് ഉപകരണങ്ങളും പണവും കവര്‍ന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുള്‍പ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശീകുമാറിന്റെ മസ്‌ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാര്‍ഡ് ഡിസ്‌കും മറ്റും മോഷണം നടത്തിയതും, മുതിയാവിള അല്‍ഫോസാമ്മ ഹോട്ടല്‍ പൊളിച്ചതും, മുതിയാവിള അച്ചൂസ് ചിക്കന്‍ സെന്റര്‍ പൊളിച്ച് കോഴികളും ക്യാഷും കവര്‍ന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായ ആശ്വാസത്തിലാണ് പൊലീസ്.


തിരുവനന്തപുരം റൂറല്‍ ഭാഗങ്ങളില്‍ നടന്നതിന് സമാനമായ രീതിയില്‍ തിരുവനന്തപുരം സിറ്റിയില്‍ പൂങ്കുളത്തും അമ്പലത്തറയിലും മോഷണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഐപിഎസ്, ഡപ്പ്യൂട്ടി കമ്മീഷണര്‍ ആദിത്യ ഐപിഎസ് എന്നിവര്‍ ചേര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലം ഉണ്ണി വലയിലായത്. എസിപി പ്രമോദ് കുമാര്‍, ഫോര്‍ട്ട് എ സി പ്രതാപന്‍ നായര്‍, വിഴിഞ്ഞം സി ഐ പ്രവീണ്‍, എസ് ഐ മാരായ സജി, രഞ്ജിത്ത്, ഷാഡോ എ എസ് ഐമാരായ യശോധരന്‍, അരുണ്‍കമാര്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കിയത്.

2021 ഫെബ്രുവരി 22 നും കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ ഷാഡോ പൊലീസ് കാട്ടാക്കടയിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസമായി റൂറല്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ച് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ നിന്നും ടാബ്, നാണയത്തുട്ടുകള്‍, മൊബൈല്‍, 2000 റബര്‍ ഷീറ്റുകള്‍, കാര്‍ സ്റ്റീരിയോ, ടയറുകള്‍, ബാറ്ററി ഇന്‍വേര്‍ട്ടര്‍, സ്റ്റേഷനറി ഫാന്‍സി ഉത്പന്നങ്ങള്‍, എയര്‍ ഹോണ്‍, കല്ല്യാണ സാരികള്‍, ഷര്‍ട്ടുകള്‍, ഉരുളി, മാസ്‌ക്, പാചകവാതക സിലിണ്ടറുകള്‍, ചെരുപ്പുകള്‍, മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍, ടേപ് റെക്കാഡര്‍, മൂന്ന് കന്നാസുകളില്‍ 100 ലിറ്റര്‍ ഡീസല്‍ എന്നിവ കണ്ടെത്തി. കൂടാതെ ഇന്‍ഡിക്ക, സുമോ, ആട്ടോ റിക്ഷ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ ഇയാളുടെ ഭാര്യയുടെ പേരിലാണുള്ളത്. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ പാറശ്ശാല പൊലീസിന് കൈമാറിയിരുന്നു

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends