താമരശേരി ചുരത്തില്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന പാഴ്സല്‍ ലോറിയാണ് മറിഞ്ഞത്

താമരശേരി ചുരത്തില്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന പാഴ്സല്‍ ലോറിയാണ് മറിഞ്ഞത്.
ഞായര്‍ രാത്രി 11 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവിലാണ് സംഭവം. ചുരം പാതയുടെ സംരക്ഷണഭിത്തി തകര്‍ത്ത ലോറി സമീപത്തെ മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു.രണ്ട് കര്‍ണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൊക്കയിലേക്ക് വീണ ലോറി മരങ്ങളില്‍ തട്ടി നിന്നുപോയതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണില്ല. ഇത് വലിയ അപകടം ഒഴിവാക്കി.
അതേസമയം ഒരാഴ്ച മുന്‍പ് ഏഴാംവളവില്‍ ഒരു ലോറി കേടായതിനെ തുടര്‍ന്നും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇന്നലെ രാത്രി ഏഴോടെ ചുരത്തിലെ എട്ടാം വളവില്‍ കാര്‍ നിയന്ത്രണം തെറ്റിയും ഒരപകടം സംഭവിച്ചു.
"
https://www.facebook.com/Malayalivartha





















