സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു....വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 23 വരെ അവസരം

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പ്പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാര്‍ കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍. ഇടുക്കി ഇടമലക്കുടിയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.
25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറുമടക്കം 52,326 വോട്ടര്‍മാരാണ് ഒളവണ്ണ പഞ്ചായത്തിലുള്ളത്. ഇടമലക്കുടിയില്‍ 941 പുരുഷന്മാരും 958 സ്ത്രീകളുമുള്‍പ്പെടെ 1899 വോട്ടര്‍മാരാണുള്ളത്. നഗരസഭകളില്‍ വോട്ടര്‍മാര്‍ കൂടുതല്‍ ആലപ്പുഴയിലാണ്. 1,32,641 പേരാണ് ആലപ്പുഴയില്‍ ആകെ സമ്മതിദായകര്‍. ഇവരില്‍ 63,009 പുരുഷന്മാരും 69,630 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറുമാണ്.
കൂത്താട്ടുകുളം നഗരസഭയിലാണ് വോട്ടര്‍മാര്‍ കുറവ്. 14,522 വോട്ടര്‍മാരുള്ള ഇവിടെ 6929 പുരുഷന്മാരും 7593 സ്ത്രീകളുമുണ്ട്. ഏറ്റവുമധികം വോട്ടര്‍മാരുള്ളത് തിരുവനന്തപുരം കോര്‍പറേഷനിലാണ്.
തലസ്ഥാന നഗരിയിലെ 8,03,779 സമ്മതിദായകരില്‍ 3,85,231 പുരുഷന്മാരും 4,18,540 സ്ത്രീകളും എട്ട് ട്രാന്‍സ്ജെന്‍ഡറുമുണ്ട്. കുറഞ്ഞ വോട്ടര്‍മാരുള്ള കണ്ണൂരില്‍ 85,503 പുരുഷന്മാരും 1,02,024 സ്ത്രീകളുമടക്കം 1,87,527 പേരുമുണ്ട്.കരട് വോട്ടര്‍പ്പട്ടികയിലെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 2,76,70,536 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1,31,78,517 പുരുഷന്മാരും 1,44,91,779 സ്ത്രീകളുമാണ്.
വോട്ടര്‍മാരുടെ എണ്ണം ജില്ലതിരിച്ച്: തിരുവനന്തപുരം 2840060, കൊല്ലം 2223844, പത്തനംതിട്ട 1078894, ആലപ്പുഴ 1783734, കോട്ടയം 1614006, ഇടുക്കി 905161, എറണാകുളം 2590097, തൃശൂര്‍ 2692064, പാലക്കാട് 2337644, മലപ്പുറം 3356438, കോഴിക്കോട് 2533963, വയനാട് 625722, കണ്ണൂര്‍ 2039963, കാസര്‍കോട് 1048946.വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 23 വരെ അവസരമുണ്ട്. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേരുചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് മുഖാന്തരം പുതിയ പേരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനുമാകും.
"
https://www.facebook.com/Malayalivartha





















