കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കര്‍ണാടക കുടക് സ്വദേശികളായ നാദിറയും ഭര്‍ത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്.
നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു. അക്ഷയ കേന്ദ്രത്തില്‍ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളില്‍ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടര്‍ന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടി. ഫയര്‍ഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
"
https://www.facebook.com/Malayalivartha





















