രണ്ടാം വന്ദേ ഭാരതിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മലയാളികൾ....ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന്, രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ.... ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും.....

രണ്ടാം വന്ദേ ഭാരതിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മലയാളികൾ.കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന് രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി..രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും.
റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. ഫയൽ പോലും കാണാത്ത ചില കേന്ദ്ര മന്ത്രിമാരുണ്ട്. അവരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ.ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. രണ്ടാം വന്ദേ ഭാരത് ട്രെയിനിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്.
റെയിൽവേ, ബിജെപി ജില്ലാ കമ്മിറ്റി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണു സ്വീകരണം നൽകിയത്.ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനെ സ്വീകരിക്കാൻ സ്റ്റേഷനിൽ ഉച്ചയ്ക്ക് 1 മുതൽ കലാപരിപാടി ഒരുക്കിയിരുന്നു. ഗാനാലാപനം, നൃത്തം തുടങ്ങിയവയാണു സംഘടിപ്പിച്ചത്. വൈകിട്ട് 3.20നു മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനെ പുഷ്പവൃഷ്ടിയോടെയും വാദ്യഘോഷത്തോടെയുമാണു വരവേറ്റത്. ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാതിരുന്ന തിരൂർ പുതിയ വന്ദേഭാരത് എത്തിയപ്പോൾ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.തൃശൂർ സ്റ്റേഷനിലും വലിയ സ്വീകരണപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വന്ദേഭാരത് എക്സ്പ്രസ് മാതൃകയിൽ പൂക്കളം, കേരളീയ കലാരൂപങ്ങളുടെ അവതരണം, ഫ്ലാഷ് മൊബ് എന്നിവയും തൃശൂർ സ്റ്റേഷനിൽ സംഘടിപ്പിച്ചിട്ടുണ്ട്. 3.30 മുതൽ പരിപാടികൾ ആരംഭിച്ചു. ട്രെയിൻ അഞ്ച് മണിയോടെയാണ് തൃശൂരിൽ എത്തുന്നത്.
ഉദ്ഘാടന സർവീസ് ആയതിനാൽ പതിവ് സ്റ്റോപ്പുകൾക്ക് പുറമെ പയ്യന്നൂർ, തലശേരി, കായംകുളം എന്നിവിടങ്ങളിലും വന്ദേഭാരത് എക്സ്പ്രസ് നിർത്തുന്നുണ്ട്. സ്ഥിരം സർവീസ് ചൊവ്വാഴ്ച മുതലായിരിക്കും.ആഴ്ച്ചയിൽ ആറ് ദിവസം ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വന്ദേഭാരത് സര്‍വീസ് നടത്തും. രണ്ടാമത്തെ വന്ദേഭാരതിൽ തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.
https://www.facebook.com/Malayalivartha