മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മറവ് ചെയ്തു:- അഞ്ചടി താഴ്ച്ചയിലേയ്ക്ക് വയ്ക്കും മുമ്പ് യുവാക്കളുടെ വയറ് കീറി...
പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്ത് അടിപിടിക്കേസിൽ നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ സതീഷ്, ഷിജിത്ത് എന്നീ യുവാക്കളുടെ മൃതദേഹങ്ങളാണ് പാടശേഖരത്ത് നിന്ന് കണ്ടെത്തിയത്. അടിപിടിക്കേസിൽ പ്രതികളായ നാല് യുവാക്കളിൽ രണ്ടുപേർ കരിങ്കരപ്പുള്ളിയിൽ ഒരു ബന്ധുവീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച നാല് യുവാക്കളും പ്രദേശത്ത് ഉണ്ടായിരുന്നു. ഇവരെ തിരഞ്ഞ് പൊലീസെത്തിയപ്പോൾ യുവാക്കൾ രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേർ വൈദ്യുതി കെണിയിൽ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. പിറ്റേ ദിവസവും സുഹൃത്തുക്കളെ കാണാതായപ്പോൾ ഓടിയ യുവാക്കളിൽ രണ്ടുപേർ പൊലീസിൽ ബന്ധുക്കളുമായി എത്തി വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നതായി നാട്ടുകാരിൽ ചിലർ കാണുന്നത്. പന്നിശല്യം രൂക്ഷമായതിനാൽ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അനന്ദ് കുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോൾ പാടത്ത് മൃതദേഹങ്ങൾ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്.
യുവാക്കളെ അമ്പലപ്പറമ്പിന് സമീപം ഇവരെ കണ്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയത്. ഇതിനിടെ പാടത്തിന് സമീപം മണ്ണിളകി കിടക്കുന്നത് കണ്ട് പരിശോധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. വൈകീട്ട് തന്നെ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവസ്ഥലം കെട്ടിയടച്ചു.
തിങ്കളാഴ്ച രാവിലെ 4.50ന് യുവാക്കള്‍ നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അന്നു രാവിലെയാണ്. മറവ് ചെയ്തത് വൈകിട്ടെന്ന് പ്രതി അനന്ദ്കുമാര്‍ പോലീസിനോട് പറഞ്ഞു.
പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. യുവാക്കള്‍ വൈദ്യുതിക്കെണിയില്‍ പെട്ടാണ് മരിച്ചത്. ഇരുവരുടേയും വയറ്റില്‍ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ട്. സ്ഥലമുടമ അനന്തന്‍ തന്നെയാണ് മുറിവേല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha