സംസ്ഥാനത്ത് കനത്ത് മഴ തുടരുന്നു.... തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം, ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കനത്ത് മഴ തുടരുന്നു.... തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം, ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി കുമരപുരം, കുന്നംകുളം സ്‌കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്.
ആലപ്പുഴയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്ത, അമ്പലപ്പുഴ താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. തണ്ണീര്‍മുക്കം മരുതൂര്‍വട്ടം എല്‍പി സ്‌കൂളില്‍ 10 കുടുംബങ്ങളിലെ 36പേര്‍ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്നും വകുപ്പ്
അറിയിച്ചു. അതിനിടെ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും മണിക്കൂറിലും തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.
"
https://www.facebook.com/Malayalivartha

























