കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്....അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കൊടിത്താനം കുന്നുമ്പുറത്ത് വെച്ച് വൈകുന്നേരം നാലു മണിയോടെയാണ് അപകടം സംഭവിച്ചത്.
തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ മക്കളായ ആന്‍ മേരി, ആന്‍ഡ്രിയ, ആന്റണി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
"
https://www.facebook.com/Malayalivartha

























