ഗാന്ധി സ്മരണയില്‍ രാജ്യം... രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധിചത്വരത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും, ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കമാകും....രാജ്യമെങ്ങും വിപുലമായ ആഘോഷം

രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ് രാജ്യം സമുചിതമായി ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെ ലോകം അംഹിസാ ദിനമായും ആചരിക്കുന്നു. പതിവ് പോലെ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി ആഘോഷിക്കും.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. ' സ്വച്ഛഭാരതത്തിനായി പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകുക,' പ്രധാനമന്ത്രി കുറിച്ചു.
അതേസമയം ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധിചത്വരത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും.
ഗാന്ധി ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വഹിക്കും. തോമസ് ചാഴികാടന്‍ എംപി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കും. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകാര്യാലയത്തിന്റെയും എക്സൈസ്-, പൊലീസ്, -പൊതുവിഭ്യാഭ്യാസം, -ഉന്നതവിദ്യാഭ്യാസം വകുപ്പുകളുടെയും നേതൃത്വത്തില്‍ രാവിലെ എട്ടിന് കലക്ടറേറ്റില്‍ നിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്ക് ലഹരിവിരുദ്ധ -സമാധാന സന്ദേശറാലി നടക്കും.
ചൊവ്വാഴ്ച സ്‌കൂളുകളിലും കോളേജുകളിലും ഗാന്ധി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ വിവിധ മത്സരങ്ങളും നടത്തും.
'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന സന്ദേശമുയര്‍ത്തി ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗാന്ധി സ്മൃതി സദസ്സുകള്‍ നടത്തും.
https://www.facebook.com/Malayalivartha

























