പോത്തന്‍കോട് സുധീഷ് കൊലക്കേസ് സുത്രധാരന്‍ ഒട്ടകം രാജേഷിന് പ്രൊഡക്ഷന്‍ വാറണ്ട്... ഒട്ടകം രാജേഷ് 32 വയസ്സിനിടെ കൊലപാതകമുള്‍പ്പെടെ 28 കേസ്; ഒന്നിലും ശിക്ഷയില്ല

പോത്തന്‍കോട് ഗുണ്ടാ കുടിപ്പകയില്‍ യുവാവിനെ പട്ടാപ്പകല്‍ ഒളിസങ്കേതത്തിലെത്തി വെട്ടിക്കൊലപ്പെടുത്തി കാല്‍ അര കി.മി.ദൂരെ കൊണ്ടുപോയി വലിച്ചെറിഞ്ഞ പോത്തന്‍കോട് സുധീഷ് കൊലക്കേസ് സുത്രധാരന്‍ ഒട്ടകം രാജേഷിന് തലസ്ഥാനവിചാരണ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.
2014 ലെ പോത്തന്‍കോട് വധശ്രമക്കേസിലാണ് വാറണ്ട്. രാജേഷിനെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടത്. നിലവില്‍ രാജേഷ് പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. കൂടാതെ മംഗലപുരം ലാലു വധക്കേസില്‍ 2014 ല്‍ നല്‍കിയ ജാമ്യം അടുത്തിടെ കോടതി റദ്ദാക്കി. 2014ലെ ജാമ്യവ്യവസ്ഥ ലംഘിച്ച് സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനാണ് ജാമ്യം റദ്ദാക്കി വീണ്ടും കല്‍തുറുങ്കിലടച്ചത്. ദിനീഷ് ,
ഒട്ടകം രാജേഷ് , റൗഫ് , അന്‍സല്‍ എന്നും വേട്ടക്കാരന്‍ കുഞ്ഞുമോന്‍ എന്നും അറിയപ്പെടുന്ന ഷാഹുല്‍ ഹമീദ് , നഗരൂര്‍ അനി എന്നും രാജു എന്നും അറിയപ്പെടുന്ന രാജേഷ് എന്നിവരാണ് കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍.
പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയില്‍ 2014 ല്‍ പോത്തന്‍കോട് ഷാജിസ് മൊബൈല്‍ ഷോപ്പ് ഉടമയുടെ അനുജന്റെ കൈവെട്ടിയ കേസില്‍ പ്രതിയാണ്. 2021 ല്‍ ഏഴുവര്‍ഷം പിന്നിട്ടിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല. 2021 ല്‍ നാടു നടുങ്ങി കോളിളക്കം സൃഷ്ടിച്ച് പട്ടാപ്പകല്‍ പോത്തന്‍കോട് സുധീഷ് കൊലക്കേസ് പുറം ലോകമറിഞ്ഞപ്പോഴാണ് കേസ് ഫയലുകള്‍ക്ക് മേല്‍ ഉറങ്ങുകയായിരുന്ന പോലീസിന് അനക്കം വച്ചത്. ആക്രമണത്തിനിരയായ പോത്തന്‍കോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പോത്തന്‍കോട് പരിധിയില്‍ വധശ്രമം, ആയുധം കൈവശംവെക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
2021 വരെയുള്ള 32 വയസ്സിനിടെ ഒട്ടകം രാജേഷ് കൊലപാതകമുള്‍പ്പെടെ 28 കേസില്‍ പ്രതിയാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
2021ലെ പോത്തന്‍കോട് സുധീഷ് കൊലക്കേസ് വരെ 28 ലേറെ കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രാജേഷിനെതിരെ നിലവിലുണ്ട്. ചില കേസുകളില്‍ വിചാരണ നടപടികള്‍ തുടരുന്നുണ്ട്. ചില കേസുകളില്‍ റിമാന്‍ഡിലായി ജയിലില്‍ ഏതാനും ദിവസം മാത്രമാണ് കിടന്നത്. വധശ്രമം, വീടുകയറി അക്രമം, കഞ്ചാവ് കടത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
ആറ്റിങ്ങലില്‍ രണ്ട് വധശ്രമക്കേസും ഒരു ഡസനിലേറെ അടിപിടി, കഞ്ചാവ്, വധഭീഷണി കേസുകളുമുണ്ട്. കഠിനംകുളം സ്റ്റേഷനില്‍ 2004 ല്‍ കൊലക്കേസില്‍ നാലാം പ്രതിയാണ്. മറ്റ് നാല് കേസുകളുമുണ്ട്. ഒട്ടകം രാജേഷിന് കൂടുതല്‍ കേസുള്ളത് ചിറയിന്‍കീഴ് സ്റ്റേഷന്‍ പരിധിയിലാണ്. 2014ല്‍ വധശ്രമം,
2017ല്‍ വീടുകയറി അക്രമം, 2018ലും 2019ലും കാപ പ്രകാരമുള്ള കേസ് തുടങ്ങി 12 ഓളം കേസുകളുണ്ട്. അബ്കാരി മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലം കാരണമാണ് പൊലീസ് നടപടിയുണ്ടാകാത്തത്. ചിറയിന്‍കീഴ് അഴൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വിളയില്‍വീട് സ്വദേശിയാണ്. പോത്തന്‍കോട് ചാത്തമ്പാട് മറ്റ് രണ്ട് പ്രതികളെ പിടികൂടുംവരെ ഉണ്ടായിരുന്ന ഒട്ടകം രാജേഷ് അവിടെനിന്ന് ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസ് കണ്ടെത്തി. ഓട്ടോയില്‍ വെഞ്ഞാറമൂട് എത്തിയ രാജേഷ് അപ്രത്യക്ഷനായി. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് പിടികൂടിയത്.
"https://www.facebook.com/Malayalivartha

























