പുത്തന്‍പാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി ഫ്രാന്‍സിസ് കൊലക്കേസ്... ഒന്നാം പ്രതി ബാര്‍ട്ടന്‍ ഹില്‍ കോളനി സ്വദേശി അനിക്കുട്ടന് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ

കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാന്‍സിസ് കൊലക്കേസില്‍ ഒന്നാം പ്രതി കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനി സ്വദേശി അനിക്കുട്ടന്‍ എന്ന അനില്‍കുമാറിനെ ജീവപര്യന്തം കഠിന തടവിനും ആറു ലക്ഷം രൂപ പിഴയൊടുക്കാനും തലസ്ഥാന വിചാരണ കോടതി ശിക്ഷിച്ചു.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്‌നാം ഒന്നാം പ്രതിയെ ശിക്ഷിച്ചത്. അതേ സമയം മൂന്നാം പ്രതി പുത്തന്‍പാലം രാജേഷിനെ കോടതി വെറുതെ വിട്ടു. രാജേഷിനെതിരെ നേരിട്ടുള്ള വായ് മൊഴിയിലോ , രേഖാമൂലമായോ ഉള്ള തെളിവുകളോ സാഹചര്യത്തെളിവുകളോ പോലീസ് ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി പ്രസുന്‍ മോഹന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
വഞ്ചിയൂര്‍ വില്ലേജില്‍ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനി സ്വദേശികളായ അനിക്കുട്ടന്‍ എന്ന അനില്‍കുമാര്‍ (കൃത്യസമയം 20 വയസ്) , കുട്ടന്‍ എന്ന ബിനു (19) ( വിചാരണക്കിടെ മരണപ്പെട്ടു ), കണ്ണമ്മൂല സ്വദേശി രാജേഷ് (21) , കുന്നുകുഴി സ്വദേശി ദിലീപ് (19) ( വിചാരണക്കിടെ ഒളിവില്‍ പോയതിനാല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിടികൂടുന്ന മുറക്ക് പ്രത്യേകം വിചാരണ ചെയ്യും) എന്നിവരാണ് ഫ്രാന്‍സിസ് കൊലക്കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍. അനിക്കുട്ടനും പുത്തന്‍പാലം രാജേഷും മാത്രമാണ് വിചാരണ നേരിട്ടത്.
1998 ആഗസ്റ്റ് 2 ന് വൈകി 7 നാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഫ്രാന്‍സിസും രണ്ടാം പ്രതിയുമായി കുന്നുകുഴി ജംഗ്ഷന് സമീപം വെച്ച് 5.45 ന് വാക്കുതര്‍ക്കമുണ്ടായതില്‍ വച്ചുള്ള വിരോധത്താല്‍ പ്രതികള്‍ ഗൂഢാലോചന നടത്തി രാത്രി 7.05 മണിക്ക് കുന്നുകുഴി കലാവിഹാര്‍ ലെയിനില്‍ വെട്ടുകത്തികളും കമ്പികളുമായി എത്തി , കുന്നുകുഴിയിലേക്ക് കൂട്ടുകാരനൊപ്പം നടന്നു പോകുകയായിരുന്ന ഫ്രാന്‍സിസിനെ വെട്ടുകത്തി കൊണ്ട് വെട്ടാനോടിച്ച് പിന്തുടര്‍ന്ന് മൂന്നും നാലും സാക്ഷികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രാന്‍സിസ് കയറിയ സമയം ഹാള്‍ മുറിക്കുള്ളിലിട്ട് തലയില്‍ രണ്ടു വെട്ടിയും വെട്ടു കൊണ്ട് സെറ്റിയില്‍ വീണ സമയം ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയും ഫ്രാന്‍സിസ് തടയുകയും ഫ്രാന്‍സിസ് അവിടെ നിന്നും ഓടി രക്ഷപ്പെടാതിരിക്കുന്നതിനായി വീണ്ടും വെട്ടി മരണം ഉറപ്പാക്കി പ്രതികള്‍ പരസ്പരം ഉത്സാഹികളായും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ച് കൊലപാതകം , ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്. 2004 ലാണ് മ്യൂസിയം പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ഹാജരായി.
വിദേശത്തുള്ള ദൃക്‌സാക്ഷികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒന്നാം പ്രതിയേയും ആയുധങ്ങളും മാത്രമാണ് തിരിച്ചറിഞ്ഞു മൊഴി നല്‍കിയത്. ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കപ്പെട്ട തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ മജിസ്ട്രേട്ട് എ. അനീസ മുമ്പാകെയാണ് ഒന്നാം പ്രതിയും ആയുധങ്ങളും തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത്. മൂന്നും നാലും സാക്ഷികളും യു എസ് എ യില്‍ സ്ഥിരതാമസക്കാരുമായ പി.സി.മാത്യു , സഞ്ജു മാത്യു എന്നിവരെയാണ് വിസ്തരിച്ചത്.
സാക്ഷികള്‍ അമേരിക്കയിലെ ചിക്കാഗോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികള്‍ വഞ്ചിയൂര്‍ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടില്‍ നിന്നുമാണ് വിചാരണയില്‍ പങ്കെടുത്തത്.
വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ സാക്ഷി വിസ്താരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കമ്മീഷന്‍ വിസ്താരം നടത്താന്‍ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. വിദേശത്തുള്ള സാക്ഷികള്‍ സമീപ ഭാവിയിലൊന്നും നാട്ടിലെത്തില്ലെന്ന് മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് സാക്ഷി വിസ്താരത്തിന് മജിസ്‌ട്രേട്ട് കമ്മീഷനെ നിയോഗിച്ചത്. പ്രോസിക്യൂഷന് പ്രസക്തവും അവശ്യവുമായ . പ്രതികളുടെ വെട്ടേറ്റ് ഫ്രാന്‍സിസ് ഓടിക്കയറിയത് ഇവരുടെ വീട്ടിലാണ്. ഇവരുടെ കണ്‍മുന്നിലിട്ട് വീണ്ടും മരണം ഉറപ്പാക്കുകയായിരുന്നു. ദൃക്‌സാക്ഷികളായ വീട്ടുകാരുടെ വായ് മൊഴി തെളിവ് , പ്രതികളുടെ തിരിച്ചറിഞ്ഞ് മൊഴി നല്‍കല്‍ എന്നിവ അത്യന്താപേക്ഷിതമാകയാല്‍ ഇവരെ ഒഴിവാക്കാനാവില്ലന്നും വിസ്തരിക്കണമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ചാണ് മുന്‍ ജഡ്ജി എല്‍. ജയവന്ദ് ഉത്തരവിട്ടത്.
കോടതിയില്‍ നേരിട്ടു നടത്തുന്ന സാക്ഷി വിസ്താര തെളിവെടുപ്പിനായി പ്രോസിക്യൂഷന്‍ ഭാഗം 15 മുതല്‍ 19 വരെ സാക്ഷികള്‍ നവംബര്‍ 17നും 20 മുതല്‍ 22 വരെ സാക്ഷികള്‍ 18 ന് ഹാജരാകാനും നിലവിലെ ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവിട്ടു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ദീര്‍ഘകാലം ഒളിവില്‍ പോയതിനാലാണ് വിചാരണ വൈകിയത്.
"
https://www.facebook.com/Malayalivartha

























