കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു....ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണു ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് .
പരുക്കു ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. രണ്ടുവര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു .
"
https://www.facebook.com/Malayalivartha

























