ഇന്ത്യ തേടുന്ന ഭീകരർ പലരും അജ്ഞാതരാൽ കൊല്ലപ്പെടുന്നു; 24 മാസങ്ങൾക്കുള്ളിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 12 കൊടും ക്രിമിനലുകൾ; ഇന്ത്യ പഴയ ഇന്ത്യയല്ല; ഭീകരരെ കൊന്നൊടുക്കുന്ന അജ്ഞാതൻ റോ ?

ചെസ്സ് കളിയിൽ ജയിക്കുവാൻ അത്യധികം ക്ഷമയും, അതിനേക്കാൾ കൂർമ്മ ബുദ്ധിയും,അതിനൊത്ത നിരീക്ഷണവും ആവശ്യമാണ്. നീക്കം വിജയകരമാകണമെന്ന് മാത്രമല്ല,എതിരാളിയുടെ അടുത്ത നീക്കം നിങ്ങൾക്ക് ഒരു പരിധി വരെ ഊഹിക്കുവാനും കഴിയണം. ബുദ്ധിമാനായ കളിക്കാരന് എതിരാളിയുടെ അടുത്ത അഞ്ച് നീക്കങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാണ്.
എതിരാളിക്ക് മുന്നിൽ ചെറുതായി ഒന്ന് അയഞ്ഞാൽ ആത്മവിശ്വാസം പൂണ്ട എതിരാളി ആവേശത്തിൽ പടയാളികൾക്ക് പിന്നിലുള്ള തൻ്റെ ശക്തനായ ഒരു കരുവിനെ അനാവശ്യമായി കളത്തിൽ ഇറക്കും. ഇതോടെ എതിരാളിയെ വരിഞ്ഞ് മുറുക്കാനും സാധിക്കും. ഇത് തന്നെയാണ് ഇന്ത്യ ഇപ്പോൾ ചെയ്യന്നത്.
മുൻ കാലങ്ങളിൽ ഓരോ ഭീകരാക്രമണത്തിനു ശേഷവും നിസ്സഹായത ഇന്ത്യയുടെ മുഖമുദ്രയായിരുന്നു. തിരിച്ചടിക്കാൻ ശ്രമിക്കാതെ പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരരുടെ രേഖകൾ യുഎന്നിലേക്കടക്കം അയച്ചുകൊണ്ടിരുന്നു. പാകിസ്താന് കിട്ടിയ രേഖകളാകട്ടെ അവർ കടലാസ് ബോളുകളാക്കി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു.
എന്നാൽ ഇന്ന് ഇന്ത്യ തേടുന്ന ഭീകരർ പലരും അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ , ഓരോ ഭീകരാക്രമണത്തിനും കണക്ക്പറഞ്ഞ് മറുപടി നൽകുമ്പോൾ ഇത് പുതിയ ഇന്ത്യയാണെന്ന് വിദേശമാദ്ധ്യമങ്ങളടക്കം വിധിയെഴുതുന്നു. 24 മാസങ്ങൾക്കുള്ളിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 12 കൊടും ക്രിമിനലുകൾ. ഇത് ഇന്ത്യ ഒരു ഒരു ‘ഹാർഡ് സ്റ്റേറ്റ്’ ആയി മാറിയത്തിന്റെ തെളിവാണെന്ന് വിദേശമാദ്ധ്യമങ്ങളടക്കം എഴുതുന്നു.
സുരക്ഷാ കാര്യങ്ങളിൽ നിഷ്ക്രിയത്വം ഉപേക്ഷിച്ച് പ്രവചനാതീതമായ പ്രവർത്തന തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.ശക്തിയോടും സമയക്രമത്തോടും കൂടി ശത്രുവിന്റെ പ്രവർത്തനത്തോട് പ്രതികരിക്കുമ്പോൾ, അടുത്ത ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് എതിരാളി പത്ത് തവണ ചിന്തിക്കേണ്ടി വരുന്നുണ്ട് എന്ന് മാത്രമല്ല ഭയത്തിന്റെ പിടിയിലുമാണ്.
പാകിസ്താനിൽ താമസിക്കുന്ന ഇന്ത്യയുടെ തീവ്രവാദി ലിസ്റ്റിൽ ഉള്ളവരുടെ സുരക്ഷാ വർധിപ്പിച്ചത് തന്നെയാണ് ഇതിനു ഉത്തമ ഉദാഹരണം. അടുത്തിടെ പാകിസ്താനിൽ നടന്ന സ്ഫോടനങ്ങളിൽ പോലും ഇന്ത്യൻ ചാരസംഘടനയായ ‘ റോ‘ യെയാണ് പാകിസ്താൻ അടക്കമുള്ള ലോക രാജ്യങ്ങൾ സംശയിക്കുന്നത് . ഇതോടെ ‘ റോ‘ യെ ഉപമിക്കുന്നത് മൊസാദിനോടാണ്. വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യമായ ഇസ്രേയലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല.
ഈ ഉപമിക്കലിന് വ്യക്തമായ കാരണവും ഉണ്ട്. ദീർഘകാലമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ഇന്ത്യയിൽ അശാന്തിക്ക് ഉത്തരവാദികളായ തീവ്രവാദികൾ, വിഘടനവാദികൾ, ശത്രുക്കൾ എന്നിവരുടെ സംശയാസ്പദമായ മരണങ്ങളും കൊലപാതകങ്ങളും തന്നെയാണ്. ഇ പട്ടിക ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യത്തിൽ ഒതുങ്ങുന്നില്ല. പാകിസ്ഥാൻ മുതൽ യുകെ, കാനഡ, കൂടാതെ യുഎസിൽ വരെ ഇത്തരം കൊലപാതകങ്ങൾ നടക്കുന്നു.
“ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കമാൻഡോകളെ അയക്കാറില്ല; എന്ത് കാരണത്താലും പ്രലോഭിപ്പിച്ചാലും ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എപ്പോഴും തയ്യാറുള്ള ആളുകൾ ഇതിനകം ഉണ്ട്,” ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയിൽ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഒരു മുൻ ചാരൻ വെളിപ്പെടുത്തുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ കുറിക്കുന്നത്. ഇത് റോ യെ പേടിക്കേണ്ട രഹസ്യാന്വേഷണ ഏജന്‍സിയുടെ നിലയിലേക്ക് ഉയർത്തുന്നു എന്നും അവർ വ്യക്തമാക്കുന്നു.
ഇതോടെ അന്വേഷണങ്ങളും ഊഹങ്ങളും നീളുന്നത് റോയുടെ പ്രതിവര്‍ഷ ബജറ്റ് എത്ര എന്ന ചർച്ചകളിലേക്കാണ് . ശത്രു രാജ്യങ്ങളിലും ആഴത്തിലുള്ള ആസ്തി ഉണ്ടെന്നാണോ ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കരുതുന്നവരും ഏറെയാണ്.
https://www.facebook.com/Malayalivartha

























