പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവന്‍ കൊപ്പാറ ബിജുവും സംഘവും അറസ്റ്റില്‍

പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവന്‍ കൊപ്പാറ ബിജുവും സംഘവും അറസ്റ്റിലായി. അമ്പലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര തഴക്കര പഞ്ചായത്ത് 15ാം വാര്‍ഡില്‍ അറുനൂറ്റിമംഗലം മുറിയില്‍ മാധവം വീട്ടില്‍ ബിജു (കൊപ്പാറ ബിജു -42), മാവേലിക്കര പഞ്ചായത്ത് 12ആം വാര്‍ഡില്‍ കുറത്തികാട് കാരോലില്‍ വീട്ടില്‍ ബിനു (42), മാന്നാര്‍ ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെറുകോല്‍ മുറിയില്‍ കുറ്റിയാറ കിഴക്കേതില്‍ വീട്ടില്‍ ജിജോ വര്‍ഗീസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായി തീരദേശ റോഡില്‍ വളഞ്ഞവഴിയില്‍ നില്‍ക്കുന്നതുകണ്ടാണ് പൊലീസ് ഇവരെ ചോദ്യംചെയ്തത്. തുടര്‍ന്ന് സംഘം പൊലീസിനു നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
എറണാകുളം പള്ളിക്കരയിലെ ബാറില്‍ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. കാക്കനാട് തെങ്ങോട് സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പികൊണ്ട് പ്രതികള്‍ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു.
മദ്യപിച്ച ശേഷം രണ്ട് സംഘങ്ങള്‍ തമ്മിലുളള വഴക്കാണ് സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടത്. പളളിക്കര സ്വദേശികളായ ബിനോയ്, ജോമോന്‍, മാത്തച്ചന്‍ എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ ബിനോയിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഈ സംഭവത്തിലാണ് കാക്കനാട് തെങ്ങോട് സ്വദേശി ഷാന്‍, വെസ്റ്റ് മോറക്കാല സ്വദേശി വിനീഷ് ചന്ദ്രന്‍, മനയ്ക്കക്കടവ് സ്വദേശി രാകേഷ് എന്നിവര്‍ പിടിയിലായത്.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പൊലീസ് പിടിക്കാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായതെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു. പണത്തെ ചൊല്ലി ഈ രണ്ട് സംഘങ്ങളും തമ്മില്‍ നേരത്തെ തന്നെ വഴക്ക് നടന്നിരുന്നു. ബാറില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഇതേച്ചൊല്ലി തര്‍ക്കിച്ചതോടെയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
"
https://www.facebook.com/Malayalivartha

























