പൊതുജനാരോഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറല്‍ ആശുപത്രി മികവു പുലര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി

പൊതുജനാരോഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറല്‍ ആശുപത്രി മികവു പുലര്‍ത്തിയിരുന്നുന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാന്‍സര്‍ സെന്ററെന്നും മുഖ്യമന്ത്രി .
.പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി . എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയുടെ ആരോഗ്യ മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റര്‍.
പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ ആരോഗ്യമേഖല നേടിയിട്ടുണ്ട്.
അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമായും കേരളം മാറിയിരിക്കുകയാണ്.
ആര്‍ദ്രം മിഷനിലുടെ പൊതുജനാരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കാനായി കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ പല രീതിയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കി. മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇവയൊക്കെ കാരണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാന്‍ കഴിയുന്നവയായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നും കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha

























