കോടിയേരിയോട് അത് ചെയ്യരുതായിരുന്നു...ഭാര്യ വിനോദിനിയുടെ ആഗ്രഹം നടന്നില്ല..മനുഷ്യത്വമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍

കോടിയേരിയുടെയും തങ്ങളുടെയും ആഗ്രഹത്തിന് തടയിട്ടവരോടുള്ള പ്രതിഷേധം കൊണ്ടാകാം, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ള പേന, കയ്യെഴുത്തുപ്രതി, കണ്ണട തുടങ്ങിയ സാധനങ്ങളും നിരവധി ഫോട്ടോകളും കോര്‍ത്തിണക്കി സ്വന്തം വീട്ടില്‍ വിനോദിനി ചെറിയൊരു സ്മാരകം ഒരുക്കിയത്. അതിന് സി.പി.എമ്മിന്റെ സ്മാരകത്തേക്കാള്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. അതിന് പിന്നാലെ വിനോദിനി ഇങ്ങിനെയൊരു വെളിപ്പെടുത്തല്‍ നടത്തുമെന്ന് ആരും വിചാരിച്ചില്ല. കോടിയേരി മരിച്ച സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്രയുണ്ടായിരുന്നു. അത് മാറ്റിവെച്ചാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. അതിന് ശേഷം പെട്ടെന്ന് യാത്ര പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്ര വേഗത്തിലാക്കാനാണ് മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുപോകാതിരുന്നതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് മൃതദേഹം അധികം നേരം പൊതുദര്‍ശനത്തിന് വയ്ക്കരുതെന്ന് ഏതോ ഡോക്ടര്‍ പറഞ്ഞെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അത് ഏത് ഡോക്ടറാണെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞത് യുക്തിക്ക് നിരക്കാത്തകാര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനം വേണമെന്ന് ബിനീഷും ബിനോയിയും ആവശ്യപ്പെട്ടപ്പോള്‍ ഗോവിനന്ദന്‍ മാഷ് എന്ത് മറുപടിയാണ് നല്‍കിയതെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് ആഗ്രഹമുണ്ട്. കാരണം കോടിയേരിയെ അവസാനമായി കാണാന്‍ ആഗ്രഹിച്ച ആയിരക്കണക്കിന് പേരുണ്ട്. അതില്‍ സി.പി.എമ്മുകാര്‍ മാത്രമല്ല.
മുമ്പൊരഭിമുഖത്തില്‍ കോടിയേരി തന്റെ കല്യാണ ദിവസത്തെ കുറിച്ച് പറഞ്ഞതിങ്ങിനെയാണ്, വിവാഹം കഴിഞ്ഞ് ഭാര്യയുമായി വീട്ടിലെത്തി. സന്ധ്യ കഴിഞ്ഞപ്പോള്‍ കുറച്ച് സഖാക്കള്‍ വന്നു. എന്തോ ഒരു വിഷയം നാട്ടിലുണ്ടായി. അതൊന്ന് സംസാരിച്ച് തീര്‍ക്കണമെന്ന് പറഞ്ഞു. പെട്ടെന്ന് വരാമെന്ന് വിചാരിച്ച് പോയി. പക്ഷെ, രാത്രി വളരെ വൈകിയാണ് തിരികെയെത്തിയത്. അപ്പോഴേക്കും ഭാര്യ ഉറങ്ങിയിരുന്നു- കോടിയേരി ബാലകൃഷ്ണന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം എത്രത്തോളം ആയിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് വേണം. അങ്ങനെ പ്രവര്‍ത്തിച്ച ഒരു നേതാവിന്റെ മരണസമയത്ത് എന്തുകൊണ്ട് സി.പി.എം ആ കുടുംബത്തിന്റെ ആഗ്രഹത്തിനൊത്ത് നിന്നില്ല എന്ന് വ്യക്തമാക്കണം. എന്തെങ്കിലും മുട്ടാപോക്ക് ന്യായം പറഞ്ഞാല്‍ പോരാ. നേതാക്കളുടെ മരണസമയത്ത് പാര്‍ട്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത്, എന്നാല്‍ നേതാക്കളുടെയും അവരുടെ ഭാര്യയുടെയും മക്കളുടെയും വികാരങ്ങള്‍ കൂടി മാനിക്കേണ്ടേ. അത് സാമാന്യ മര്യാദയാണ്. അല്ലാതെ പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ എന്ന് നേതൃത്വം ആലോചിക്കണം. ഒപ്പം കോടിയേരിയുടെ മരണ സമയത്തുണ്ടായ കാര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കണം. തെറ്റ് പറ്റിയെങ്കില്‍ അക്കാര്യം പുറത്തുപറഞ്ഞില്ലെങ്കിലും കോടിയേരിയുടെ ഭാര്യയോടും മക്കളോടും പറയണം. അവര്‍ക്കുണ്ടായ വിഷമത്തിന് പരിഹാരം കാണാനാകില്ലെങ്കിലും ആശ്വാസമെങ്കിലുമാകും. അല്ലാതെ പതിവ് പോലുള്ള ധാര്‍ഷ്ട്യവും ധിക്കാരവും പ്രകടിപ്പിക്കുകയും മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുകയും ചെയ്യരുത്. വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞത് കോടിയേരിയുടെ ഭാര്യയുടെ അന്തസ്സ് കൊണ്ടും തന്റെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത് കോടിയേരിയുടെ ആത്മാവിന് പോലും ഇഷ്ടമല്ലെന്ന് അറിയാവുന്നത് കൊണ്ടുമാണ്. ബിനീഷും ബിനോയിയും ഇതുവരെ ഇതേക്കുറിച്ച് യാതൊരു പ്രതികരണവും നടത്താത്തതും അതുകൊണ്ടാണ്. അതുകൊണ്ട് അഞ്ച് പതിറ്റാണ്ടിലേറെക്കാലം സി.പി.എമ്മിന് വേണ്ടി ജീവിതം മാറ്റിവെച്ച കോടിയേരിയുടെ കുടുംബത്തിനുണ്ടായ വിഷമവും ബുദ്ധിമുട്ടും പരിഹരിക്കേണ്ട ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തെ നേതാക്കള്‍ നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞത് തീര്‍ക്കണം. അല്ലാതെ പാര്‍ട്ടി ചെയ്തത് ശരിയാണെന്ന ന്യായീകരണവുമായി ഇറങ്ങരുത്. പാര്‍ട്ടിക്കാരും അണികളും പൊതുജനങ്ങളും അതൊന്നും അംഗീകരിച്ചുതരില്ല.
https://www.facebook.com/Malayalivartha

























