തന്റെ രക്തത്തിനായി പലരും ദാഹിച്ചിട്ടുണ്ട്, പലരും തന്നെ വേട്ടയാടി: കെ എം മാണി

ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെ എം മാണി. സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്നും മുന്നണിയ്ക്കുള്ളിലെ ഐക്യം ശക്തിപ്പെടുത്തണമെന്നും ന്യൂനപക്ഷങ്ങള്‍ നേട്ടമുണ്ടാക്കുന്നുവെന്ന പ്രസ്താവന വൃണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയ മാണി ന്യൂനപക്ഷ വികാരങ്ങള്‍ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കാണമെന്നും
സോാണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ബാര്‍ കോഴക്കേസിനെ കുറിച്ച് ഗാന്ധിയോട് ഒന്നും പറഞ്ഞില്ല. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും കെ എം മാണി പറഞ്ഞു.
മദ്യനയം സുപ്രീംകോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്നും മാണി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിനാണ് കോടതി അംഗീകാരം നല്‍കിയത്. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നിരുന്നു. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ കുറ്റാരോപണമൊന്നുമില്ല. ഒന്നു രണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. പരാമര്‍ശത്തിന്റെ പേരില്‍ നിയമപരമായോ ധാര്‍മികമായോ രാജിവയ്‌ക്കേണ്ടതില്ലെന്ന് കെ എം മാണി പറഞ്ഞു. എന്നാല്‍ നിയമമന്ത്രി പുലര്‍ത്തേണ്ട മാതൃകയുടെ അടിസ്ഥാനത്തിലാണ് രാജിവെച്ചത്. തന്റെ രക്തത്തിനായി പലരും ദാഹിച്ചിട്ടുണ്ട്, പലരും തന്നെ വേട്ടയാടി. എന്നാല്‍ അതില്‍ പരിഭവമില്ല. എല്ലാം കേട്ടും കണ്ടും സഹിച്ചും ക്ഷമിച്ചും പോവുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാഞ്ഞതിന്റെ പാപഭാരം തന്റേയും പാര്‍ട്ടിയുടേയും മേല്‍ ചാരാന്‍ ചിലര്‍ ശ്രമിച്ചതായും മാണി കുറ്റപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























