Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജിത്തിനെ കുടുക്കിയതെന്ന് ബന്ധുക്കള്‍, രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ഗൂഢലക്ഷ്യത്തോടെ ആണോയെന്ന് പരിശോധിക്കണം

30 DECEMBER 2015 11:04 PM IST
മലയാളി വാര്‍ത്ത.

ഐഎസ്‌ഐ ബന്ധം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ കെ.കെ. രഞ്ജിത്തിനെ ബോധപൂര്‍വം ആരോ കുടുക്കിയതാണെന്ന് ബന്ധുക്കള്‍. രഞ്ജിത്തിനെ ഐഎസ്‌ഐ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് ഗൂഢലക്ഷ്യത്തോടെ ആണോയെന്ന് പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി രഞ്ജിത്ത് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. മലപ്പുറം പുളിയ്ക്കല്‍ ചെറുകാവ് സ്വദേശിയായ രഞ്ജിത്ത് ഇന്നലെയാണ് അറസ്റ്റിലായത്.

രഞ്ജിത്തിന് ഭീകരവാദസ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും സാക്ഷ്യം. അതേസമയം പ്രായക്കുറവും പക്വതയില്ലായ്മയും അബദ്ധത്തില്‍ ചെന്ന് ചാടാന്‍ കാരണമായോ എന്ന സംശയവും ഇവര്‍ മറച്ചുവച്ചില്ല. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രഞ്ജിത്ത് ഭീകരസംഘടനകളുടെ ചട്ടുകമാകാന്‍ സാധ്യതയില്ലെന്നാണ് അയല്‍ക്കാരുടെയും വിശ്വാസം.

വ്യോമസേന പോര്‍വിമാനങ്ങളെയും, എയര്‍ബേയ്‌സുകളെയും, കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ രഞ്ജിത്ത് ഐഎസ്‌ഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സമൂഹമാധ്യങ്ങള്‍ വഴി പരിചയപ്പെട്ട ദാമിനി മക്‌നോട്ട് എന്ന വനിതാ സുഹൃത്തിനാണ് രഞ്ജിത്ത് വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും വ്യക്തമായി. തുടര്‍ന്ന് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലീഡ് എയര്‍ക്രാഫ്റ്റ്‌സ്മാനായി ജോലിചെയ്യുന്ന രഞ്ജിത്ത് 2010 ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (18 minutes ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (29 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (36 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (45 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (55 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (9 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

Malayali Vartha Recommends