സോണിയാഗാന്ധിയുടെ സുരക്ഷാക്രമീകരണങ്ങള്‍ക്കിടെ ഡിവൈഎസ്പി അപ്രതൃക്ഷനായി, വിട്ടമ്മയുടെ പരാതിയില്‍ തൊപ്പിപോയി

പട്ടാപ്പകല്‍ വീട്ടമ്മയെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി ക്രമസമാധാനച്ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാനഭംഗപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ കോട്ടയം ഡിവൈ.എസ്.പി: ആന്റണിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.
കോട്ടയം ടൗണിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മണിമല സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിനു കൈമാറുകയും ചെയ്തു.
സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ ഡിവൈ.എസ്.പി. അപ്രത്യക്ഷനാകുകയായിരുന്നു. തുടര്‍ന്നായിരുന്നു പരാതിക്കാസ്പദമായ സംഭവം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അരങ്ങേറിയത്.
ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ ഡിവൈ.എസ്.പി. വിളിച്ചുവരുത്തുകയായിരുന്നെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ സ്ഥീകരിച്ചു. ഡിവൈ.എസ്.പിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ച് തെളിവ് കണ്ടെത്തുകയും ചെയ്തു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ഡിവൈ.എസ്.പിയും വീട്ടമ്മയും പരിചയത്തിലായത്. ക്വാര്‍ട്ടേഴ്‌സില്‍വച്ച് മാനഭംഗത്തിനിരയായ വീട്ടമ്മ ദുരനുഭവം ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തിയ ജില്ലാ പോലീസ് മേധാവി ഫാക്‌സ് സന്ദേശത്തിലൂടെ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക് അയച്ചു.
അതേസമയം, വര്‍ഷങ്ങളായി വീട്ടമ്മയുമായി പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് അവര്‍ ചെയ്തതെന്നും ഡിവൈ.എസ്.പി. മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. തന്റെ ഓഫീസ് സ്റ്റാഫിനെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വീട്ടമ്മയെ വിളിച്ചുവരുത്തിയതെന്നാണു ഡിവൈ.എസ്.പിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























