Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

അടങ്ങിയിരുന്നില്ലെങ്കില്‍ ആന്റണിയെ കേരളത്തിലേക്ക് അയക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് സോണിയാ ഗാന്ധി, പാര്‍ട്ടിയെ ദുര്‍ബലപെടുത്താനല്ല ശക്തിപെടുത്താന്‍ നോക്കണമെന്ന് സോണിയ

31 DECEMBER 2015 10:29 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നുവെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ കേരളത്തിലേക്കയക്കുമെന്നും സോണിയാഗാന്ധി നേതാക്കളോട് പറഞ്ഞു. ഇന്നലെ സോണിയാ ഗാന്ധിയെ മുന്നില്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിലെ അനൈക്യത്തിനെതിരേ യു.ഡി.എഫ്. ഘടകകക്ഷി നേതാക്കള്‍ പരാതിക്കെട്ടഴിച്ചു. മുന്നണിയുടെ കെട്ടുറപ്പും കോണ്‍ഗ്രസിലെ ഐക്യവും ശക്തിപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് അവര്‍ സോണിയയോട് അഭ്യര്‍ഥിച്ചു.
നാട്ടകം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലാണു കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു മുന്നില്‍ ആവലാതികളുടെ അണപൊട്ടിയത്.
ഘടകകക്ഷി നേതാക്കളുമായി വെവ്വേറെ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ മനസിലാക്കിയ സോണിയ പിന്നീടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവരെ ഇതുസംബന്ധിച്ച അതൃപ്തിയറിയിച്ചു. ജനതാദള്‍ (യു), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എന്നിവയൊഴികെ മുഴുവന്‍ ഘടകകക്ഷികളും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. ഇന്നലെ ഉച്ചയ്ക്കു 12.50നാണ് സോണിയ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയത്. നിമിഷങ്ങള്‍ക്കകം ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചു. ആദ്യചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കള്‍ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ സോണിയയെ ധരിപ്പിച്ചു.
മുന്നണിയില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതിലെല്ലാം ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകണമെന്നായിരുന്നു ലീഗ് നേതാക്കളുടെ ആവശ്യം. യു.ഡി.എഫില്‍ ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകത സോണിയയെ ധരിപ്പിച്ചതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണിയിലും പ്രത്യേകിച്ചു കോണ്‍ഗ്രസിലും ഐക്യമുണ്ടാകണമെന്നു സോണിയയോട് ആവശ്യപ്പെട്ടതായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി എം.എല്‍.എ. വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ച ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പില്‍ പൊതുവേ യു.ഡി.എഫിനു ക്ഷീണമുണ്ടായെങ്കിലും മധ്യതിരുവിതാംകൂറിലും മലപ്പുറത്തും പ്രശ്‌നമുണ്ടായില്ല. ന്യൂനപക്ഷവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ദോഷം ചെയ്യും. റബര്‍ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്തണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസ് ചര്‍ച്ചയില്‍ വന്നില്ലെന്നും മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് വേണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടു. കഴിഞ്ഞതവണ ഏകപക്ഷീയമായാണു സീറ്റ് നിശ്ചയിച്ചത്. മൂവാറ്റുപുഴ, പിറവം, കടുത്തുരുത്തി, പീരുമേട് സീറ്റുകള്‍ ലഭിക്കണം. ഭക്ഷ്യസുരക്ഷാനിയമം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കമാഡിന്റെ ശ്രദ്ധ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണം നിലനിര്‍ത്താമെന്നാണ് ആര്‍.എസ്.പി. നേതാക്കള്‍ സോണിയയെ ധരിപ്പിച്ചത്. മുന്നണിയില്‍ കെട്ടുറപ്പില്ലാതെ മത്സരിച്ചതാണു തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായത്. അതു താത്കാലികമാണ്. കോണ്‍ഗ്രസിനോടു സഹകരിക്കാമെന്ന തരത്തിലുള്ള പ്ലീനം ചര്‍ച്ചകള്‍ സി.പി.എം. കേരളഘടകത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അതു മുതലെടുക്കണമെന്നും ആര്‍.എസ്.പി. ചൂണ്ടിക്കാട്ടി.
നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും മുമ്പു യു.ഡി.എഫില്‍ ഉന്നയിച്ച കാര്യങ്ങളുമാണു സോണിയയുടെ ശ്രദ്ധയില്‍പെടുത്തിയതെന്നു ജനതാദള്‍ (യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസില്‍ ഐക്യം അനിവാര്യമാണെന്നായിരുന്നു സി.എം.പിയുടെ നിലപാട്. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച ഗൗരവമായെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ തര്‍ക്കവും ഗ്രൂപ്പിസവുംതന്നെയായിരുന്നു ജെ.എസ്.എസ്. നേതാക്കളുടെയും പരാതി. ഘടകകക്ഷി നേതാക്കളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട സോണിയ പിന്നീടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവരുമായി വെവ്വേറെയും കൂട്ടായും ചര്‍ച്ച നടത്തി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരത്തു മൂന്നു നേതാക്കളും പത്രസമ്മേളനം നടത്തും. യു.ഡി.എഫിലെ തുടര്‍ചര്‍ച്ചകളുടെ ഭാഗമായി ജനതാദള്‍ (യു), ജെ.എസ്.എസ്, സി.എം.പി. പ്രതിനിധികളുമായി ഇന്നു ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (11 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (21 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends