നിവേദ്യം കിട്ടിയില്ല; ജയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടയടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനകത്തെ ക്ഷേത്രത്തില്‍ മണ്ഡലകാല ഉല്‍സവത്തിനിടെ തടവുകാര്‍ തമ്മില്‍ കൂട്ടയടി. ക്ഷേത്രത്തിലെ പൂജാരിയും ഇ.പി. ജയരാജന്‍ വധശ്രമക്കേസിലെ കുറ്റവാളിയുമായ പേട്ട ദിനേശന്‍ നിവേദ്യം അടിച്ചുമാറ്റിയെന്നു മോഷണക്കേസ് പ്രതി ശിവാനന്ദന്‍ പരാതിപ്പെട്ടതാണു കൂട്ടയടിയിലേക്കു നയിച്ചത്. മുഖത്തിനു പരുക്കേറ്റ ശിവാനന്ദനെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവാനന്ദന്‍ ജയില്‍ സൂപ്രണ്ടിനു പരാതി നല്‍കി. ജയിലിലെ എ ബ്ലോക്കില്‍ ഒറ്റമുറിക്കെട്ടിടത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളിലെ ക്ഷേത്രത്തില്‍ മണ്ഡലകാലത്തു പ്രത്യേക പൂജകളും ഭജനയും നടക്കാറുമുണ്ട്.
ഇന്നലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന പൂജകള്‍ക്കു ശേഷമാണ് അടിപൊട്ടിയത്. ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആര്‍എസ്എസ് നേതാവ് പേട്ട ദിനേശനാണു ക്ഷേത്രത്തിലെ പൂജാരി. എ ബ്ലോക്കിലെ മേസ്തിരിയായ ശിവാനന്ദന്‍ മറ്റു പല തടവുകാര്‍ക്കുമൊപ്പം മണ്ഡലവ്രതം നോറ്റിരുന്നു.
ഇന്നലെ പൂജയ്ക്കു ശേഷം നിവേദ്യത്തില്‍ ചേര്‍ക്കാന്‍ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എത്തിച്ചിരുന്നെങ്കിലും ഇതു പൂജാരി തട്ടിയെടുത്തെന്നു ശിവാനന്ദന്‍ പരാതിപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ദിനേശന്‍ ശിവാനന്ദനെ തല്ലി. മറ്റു തടവുകാരും ഏറ്റുപിടിച്ചതോടെ ഉല്‍സവസ്ഥലത്തു സംഘര്‍ഷമായി. അടിയേറ്റു വിങ്ങിയ മുഖവുമായി ശിവാനന്ദനെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേട്ട ദിനേശനും സംഘവും രണ്ടു ദിവസം മുന്‍പ് എ ബ്ലോക്കില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ശിവാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ട് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























