കോട്ടയം പള്ളിക്കത്തോട് കമ്പിവടിക്ക് അടിയേറ്റ മധ്യവയസ്കൻ കൊല്ലപ്പെട്ടു; സംഘർഷമുണ്ടായത് കള്ള് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന്

പള്ളിക്കത്തോട് കള്ള് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് കമ്പിവടിക്ക് അടിയേറ്റ മധ്യവയസ്കൻ മരിച്ചു. പള്ളിക്കത്തോട് സ്വദേശി സുദീപ് എബ്രഹാം(50) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ഷാപ്പിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ഇതിനിടെ സുദീപിന്റെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.
സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് കേസെടുത്ത പള്ളിക്കത്തോട് പോലീസ് പ്രതികൾക്കായുള്ള തെരച്ചിൽആരംഭിച്ചു. കൊല്ലപ്പെട്ട സുദീപിനെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം നാളെ വൈകുന്നേരം 4.30ന് ആനക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
https://www.facebook.com/Malayalivartha
























