Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി താഴ്ന്നു

31 DECEMBER 2015 03:40 PM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് താഴ്ന്നു. ജലനിരപ്പ് താഴാന്‍ ഇടയായത് മഴ മാറിനിന്നതും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയതുമാണ്. തമിഴ്‌നാട് വേനല്‍കാലം മുന്നില്‍കണ്ട് പരമാവധി വെള്ളം സംഭരിച്ചു നിര്‍ത്താനുള്ള നടപടികളും ആരംഭിച്ചു. പെരിയാര്‍ തീരവാസികളില്‍ ആശങ്കനിറച്ച് 26 ദിവസമാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിക്കുമുകളില്‍ തമിഴ്‌നാട് നിലനിര്‍ത്തിയത്.
ഇതിനിടയില്‍ ശക്തമായ മഴയില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന് മനസിലാക്കിയതോടെ മൂന്നു തവണ ഷട്ടറുകള്‍ തുറന്നുവിട്ടു. അതും രാത്രികാലങ്ങളില്‍ മുന്നറിയിപ്പു പോലുമില്ലാതെ. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെക്കാതെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നു. നീരൊഴുക്ക് സെക്കന്‍ഡില്‍ 804 ഘനയടിയായി ചുരുങ്ങിയതിനു പുറമെ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും ജലനിരപ്പ് താഴാന്‍ സഹായകമായി.
ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പരമാവധി കുറയ്ക്കാനാണ് സാധ്യത. വേനല്‍കാലത്ത് തേനിയിലെ പച്ചക്കറി പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനും കുടിവെള്ളത്തിനും വെള്ളം സംഭരിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം. വൈദ്യുതി ഉത്പാദനത്തിലൂടെ ലഭിക്കുന്ന കോടികളും തമിഴ്‌നാട് ലക്ഷ്യം വെക്കുന്നു. വൈഗ അണക്കെട്ടില്‍ 90 ശതമാനം വെള്ളം നിറഞ്ഞു കിടക്കുന്നതും തമിഴനാടിന് കൂടുതല്‍ അനുഗ്രഹമായി.
മുല്ലപ്പെരിയാറിലെ സ്പില്‍വെ ഷട്ടറുകള്‍ മൂന്ന് തവണ തുറന്നപ്പോള്‍ മുക്കാല്‍ ടിഎംസി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. വൈദ്യുതി ഉത്പാദനത്തിലൂടെ 15 കോടിയുടെ ലാഭവും കേരളത്തിന് ഇതിലൂടെ ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (9 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (19 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends