ട്രാഫിക് ഗാർഡ് തലകറങ്ങി വീണു; കുണ്ടന്നൂർ ജംക്‌ഷനിലും പരിസരത്തും അര മണിക്കൂറോളം ട്രാഫിക് സ്തംഭിച്ചു

തിരക്കേറിയ കുണ്ടന്നൂർ ജംക്‌ഷനിൽ ഡ്യൂട്ടിക്കിടെ ട്രാഫിക് ഗാർഡ് വൈക്കം തൊണ്ടിയിൽ മഹേശൻ പിള്ള(58) തലകറങ്ങി വീണു. രാവിലെ 11.30 ഓടെ നടന്ന സംഭവത്തെ തുടർന്ന് കുണ്ടന്നൂരും പരിസരവും അര മണിക്കൂറോളം സ്തംഭിച്ചു.കേരളോത്സവം ഉദ്ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിലാണ് സംഭവം കണ്ട് തന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.
മഹേശൻ പിള്ളയ്‌ക്കൊപ്പം സഹപ്രവർത്തകനും പോയതോയതോടെ ഗതാഗതം താറുമാറായി.ഏറെ പ്രധാനപ്പെട്ട കുണ്ടന്നൂർ ജംക്‌ഷനിൽ മിക്കപ്പോഴും 2 പൊലീസ് ജീപ്പ് ഡ്യൂട്ടിക്കുണ്ടാകാറുണ്ട്. സംഭവം നടക്കുമ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് കൂടുതൽ പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. ആശുപത്രിയിൽ എത്തിച്ച മഹേശൻ പിള്ളയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് വൈകിട്ടോടെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























