Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനം...സാമ്പത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ... കെട്ടിവച്ച് സർക്കാർ... ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം..എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്...

23 OCTOBER 2023 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മുഖ്യമന്ത്രിയിപ്പോൾ തന്റെ ജനങ്ങളെയും നാടിനെയും സേവിക്കുകയല്ല ചെയുന്നത്. ജനം ഇപ്പോൾ മുഖ്യമന്ത്രിയെ സേവിക്കുകയാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത്. അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഇവിടെ അല്ലലില്ലാതെ ജീവിക്കാനുള്ളതെല്ലാം ജനങ്ങൾ ഒരുക്കി കൊടുത്തു കൊണ്ട് ഇരിക്കുകയാണ് ചെയ്യുന്നത്. ഭരണനേട്ടങ്ങള്‍ കൊട്ടിപ്പാടാനും അത് ജനങ്ങളിലെത്തിച്ച് നേട്ടമുണ്ടാക്കാനും സംഘടിത ശ്രമം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതിനിടയിലാണ് കല്ലുകടിയായി ഇടതുമുന്നണിയിലെ രണ്ടാംകക്ഷി മുഖ്യമന്ത്രിയെയും ഭരണത്തെ ആകെയും കുറ്റപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചാല്‍ തെറ്റുതിരുത്താന്‍ കഴിയുമെന്നത് വ്യാമോഹമാണെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തിയത്. ഇതു തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണി നേതൃത്വത്തിനോ കഴിയുന്നില്ല. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ മണ്ഡല സദസ്സിനു പോയിട്ട് കാര്യമൊന്നുമില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടു.

 

കേരളീയം പോലുള്ള പരിപാടികള്‍ ധൂര്‍ത്താണ്. തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയേല്‍ക്കും.ഏതായാലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്‍റെ സാമ്പത്തിക ബാധ്യത മുഴുവൻഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ കെട്ടിവച്ച് സർക്കാർ. പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭ ആകെ പങ്കെടുക്കും.

വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ ഒക്കെ ആണെങ്കിലും പരിപാടിക്ക് വേണ്ടി പത്ത് പൈസ ഇറക്കാനില്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പടയും പര്യടനത്തിന് ഇറങ്ങും. നവംബർ 18 മുതൽ ഡ്സംബർ 24 വരെ നടക്കുന്ന കേരള പര്യടനത്തിന്‍റെ ബാക്കി ചെലവും ചിട്ടവട്ടങ്ങളുമെല്ലാം അതാത് സംഘാടക സമിതികളുടെ വകയാണ്. മണ്ഡലങ്ങളിൽ ചുമതല എംഎൽഎമാർക്കാണ്, എംഎൽഎമാർ സഹകരിക്കാത്ത ഇടങ്ങളിൽ സംഘാടക സമിതി ചെയ്ർമാൻ പ്രദേശത്തെ പൊതു സമ്മതനാകും. ജില്ലാതല ക്രമാകരണങ്ങൾ കളക്ടർ വിലയിരുത്തണം. മുന്നൊരുക്കങ്ങളുടെ അവലോകനം അതാത് മന്ത്രിമാര്‍ ഉറപ്പാക്കും. ചെലവ് കാശിന് സ്പോൺസർമാരെ കണ്ടെത്തുന്നത് അടക്കം വിപുലമായ ഉത്തരവാദിത്തങ്ങളാണ് ഓരോ സംഘാടക സമിതിക്കും ഉള്ളത്.

 

വാഹനങ്ങൾ , വീടുകളിൽ നോട്ടീസ് എത്തിക്കുന്നത് മുതൽ വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള എൽഇഡി വാളുകൾ വരെ , എന്തിനേറെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതും സംഘാടക സമിതിയുടെ ഉത്തരവാദിത്തം തന്നെ. പരിപാടി നടത്തിപ്പിന് ആവശ്യമായ തുക സമാഹരിക്കുന്നതിന് സ്പോൺസര്‍മാരെ കണ്ടെത്തുന്നണം. ജനപ്രതിനിധികളും പ്രമുഖ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്യണമെന്നും ഉത്തരവിൽ നിര്‍ദ്ദേശമുണ്ട്. സാംസ്കാരിക സ്ഥാപനങ്ങൾ കലാപരിപാടികൾ സംഘടിപ്പിക്കണം, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം പരിപാടിയുടെ പ്രചാരണം ഏറ്റെടുക്കണമെന്നും പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ നേട്ടങ്ങൾ പറയുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നത് മുഴുവൻ സ്പോൺഡേഡ് പരിപാടിയാണ്. ചുരുക്കത്തിൽ മണ്ഡലപര്യടനം സര്‍ക്കാരിന്റെെങ്കിലും ചെലവ് മുഴുവൻ പിരിവെന്ന് വ്യക്തം.കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ലൈഫ് പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്.

 

മന്ത്രിമാരുടെ പേരെടുത്ത് തന്നെ വിമര്‍ശനമുയര്‍ന്നു. ധനമന്ത്രി മുതലാളിമാരെപ്പോലെയാണു പെരുമാറുന്നത്. മുഖ്യമന്ത്രിയെ കണ്ട് ജനങ്ങള്‍ക്കു പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.മകളുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി ജനങ്ങള്‍ക്കു ദഹിക്കുന്നതല്ല.സിപിഎം നേതാക്കള്‍ ചര്‍ച്ചകളിലും മറ്റും തോന്നുംപോലെ എന്തെങ്കിലും വിളിച്ചുകൂവുന്ന അവസ്ഥയിലാണ്. സംസ്ഥാന സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പുതന്നെ എ.കെ. ബാലനെപ്പോലുള്ള നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു. ഇടതുമുന്നണി യോഗം പോലും പ്രഹസനമാകുന്നു. ഏഴു വര്‍ഷത്തെ ഭരണത്തില്‍ എടുത്തുകാണിക്കാവുന്ന പദ്ധതിയൊന്നുമില്ല. സില്‍വര്‍ലൈന്‍ പറഞ്ഞ് ജനങ്ങളെ ശത്രുക്കളാക്കിയതല്ലാതെ പ്രയോജനമുണ്ടായില്ല. സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കി. വിവാദങ്ങളിലും അഴിമതിയിലും പെട്ട സര്‍ക്കാരാണെന്ന ഖ്യാതി മാത്രമാണ് ഇപ്പോഴുള്ളത്. പൗര പ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നുമാണ് സിപിഐയുടെ അഭിപ്രായം.

 

കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ലജ്ജാകരമാണന്ന് പറയാതിരിക്കാന്‍ കഴിയുമോ?മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാല്‍ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു.അതില്‍ അന്വേഷണം നടക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളില്‍ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോള്‍, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്.

5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആര്‍ക്കെങ്കിലുമെതിരെ തെളിവു നല്‍കുന്നുണ്ടെങ്കില്‍ അതു നശിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാല്‍, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്. അഴിമതിയുടെ മറ്റൊരുമുഖമാണ് ആരോഗ്യവകുപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്.കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പക്ഷെ രാജാവ് എന്ത് തെറ്റ് ചെയ്താലും പ്രജകൾ അതെപ്പോഴും നോക്കിയിരിക്കില്ല. പ്രജകളുടെ വാ അടപ്പിക്കാൻ കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends