ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ ഊഷ്മള സ്വീകരണം; പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചും ട്രെയിനിനെ വരവേറ്റു ; ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേര്‍ സ്വീകരണം നൽകി

ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഊഷ്മള സ്വീകരണമാണ് നൽകിയി രിക്കുന്നത്. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.രണ്ടു മിനുട്ട് നിര്‍ത്തിയിട്ടിട്ട് 6.55ന് വീണ്ടും യാത്ര തിരിക്കുകയും ചെയ്തു . സ്റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.53ന് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയിരുന്നു.
ഇതിനിടയിൽ ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേര്‍ സ്വീകരണം നൽകി. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. വി. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിനിന്‍റെ സമയക്രമത്തിലും മാറ്റങ്ങൾ വന്നിരിക്കുകയാണ്. സമയക്രമം ഇങ്ങനെ; 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.
https://www.facebook.com/Malayalivartha
























