ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകും; റെയില്‍വെ ടൈംടേബിള്‍ പരിഷ്കരണം ഉടന്‍ ഉണ്ടാകും; ഇതോടെ പ്രശ്നം പരിഹരിക്കപ്പെടും; തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതി ശക്തമായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കേന്ദ്രസഹ മന്ത്രി വി മുരളീധരന്‍ പ്രതിക്കരിച്ചിരിക്കുകയാണ് . ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകുമെന്ന് കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. റെയില്‍വെ ടൈംടേബിള്‍ പരിഷ്കരണം ഉടന്‍ ഉണ്ടാകും. ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .
കുറച്ച് ദിവസങ്ങളായി ഉയരുന്ന ഒരു പരാതിയായിരുന്നു വന്ദേഭാരതിന് കടന്നു പോകാനായി മറ്റുട്രെയിനുകൾ പിടിച്ചിടുന്നതിനാൽ അതിലെ യാത്രക്കാർ ദുരിതം നേരിടുന്നത്. ഈ സംഭവത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു . ആലപ്പുഴ വഴിയുളള യാത്രക്കാരാണ് പ്രതിഷേധക്കാർ. 'ദുരിതമീ യാത്ര' എന്നെഴുതിയ ബാഡ്ജ് ഒക്കെ ധരിച്ച് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.
യാത്രക്കാരുടെ ഉന്നയിക്കുന്ന പ്രധാന പരാതി, വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നുവെന്നാണ്.
പെട്ടെന്നുള്ള പുനഃക്രമീകരണങ്ങൾ സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി വർധിക്കുന്നു.വന്ദേ ഭാരതിനായി 45 മിനിട്ടോളം , ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വൈകിപ്പിക്കുന്നതായാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി.5.05ന് യാത്ര തുടങ്ങേണ്ടുന്ന വേണാട് 5.25ന് പുനഃക്രമീകരിച്ചു .
https://www.facebook.com/Malayalivartha
























