Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒറ്റകെട്ടായി മുന്നേറാന്‍; കോണ്‍ഗ്രസില്‍ ഐക്യ സന്ദേശം നല്‍കി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

31 DECEMBER 2015 05:29 PM IST
മലയാളി വാര്‍ത്ത.

ഞങ്ങള്‍ ഒറ്റക്കെട്ട്.. ഞങ്ങളോട് കളിക്കാന്‍ ആരുണ്ട്, ഐക്യ പ്രഖ്യാപനവുമായി കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികള്‍ രംഗത്ത്...ഇലക്ഷനെ ഞങ്ങള്‍ ഒന്നിച്ച് നേരിടും..കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോക്കുപോകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അടുക്കും ചിട്ടയും അച്ചടക്കവും പാലിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകണം. കോണ്‍ഗ്രസും ഘടകകക്ഷികളുമായി നല്ല ബന്ധമാണെന്നും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുമെന്നും സുധീരന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളി. പാര്‍ട്ടി അധ്യക്ഷയെ സന്ദര്‍ശിച്ച ശേഷം ഐക്യ സന്ദേശം നല്‍കാന്‍ ഒന്നിച്ച് മാധ്യമങ്ങളെ കാണാമെന്ന് തങ്ങള്‍ തന്നെയാണ് തീരുമാനിച്ചതെന്ന് സുധീരന്‍ പറഞ്ഞു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നേതൃത്വത്തിനു നല്ല മതിപ്പുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത് വളരെ ഗുണകരമായെന്ന് സുധീരന്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നുള്ളത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വും ഇതിനു പ്രാധാന്യം നല്‍കുന്നുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരിന്റെ പാതയിലാണെന്നും കേരളം ഇതില്‍ നിര്‍ണായക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രശ്‌നങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്താന്‍ പാടില്ല. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്ത് ഇറങ്ങേണ്ട സമയം എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂര്‍ണ ഐക്യം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില പോരായ്മകള്‍ സംഭവിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിയമസഭ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാന്‍ കഴിയും. പ്രാദേശിക പ്രശ്‌നങ്ങളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കത്ത് വിവാദത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചപ്പോള്‍ പിന്നെ എന്തിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. കത്ത് കിട്ടിയിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മലയാളികള്‍ വായിക്കാത്ത പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിനു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെപിസിസി അധ്യക്ഷന്‍ നടത്തുന്ന കേരള യാത്രയുടെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മൂവരും പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends